‘ഒരു സൂപ്പര്‍സ്റ്റാര്‍, ഒരു ആരാധകന്‍’; ശ്രദ്ധേയമായി വീഡിയോ

November 6, 2019

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നതും. സിനിമയ്ക്കുവേണ്ടിയുള്ള പൃഥ്വിരാജിന്റെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നുണ്ട്. ചിത്രം ക്രിസ്മസിനോട് അനുബന്ധിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ചിത്രവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോ. ‘ഒരു സൂപ്പര്‍സ്റ്റാര്‍, ഒരു ആരാധകന്‍’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഉള്‍പ്പെടുന്ന താരങ്ങളും അവരെ ആരാധിക്കുന്ന ഒരു ഫാനും എന്ന രീതിയിലാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

Read more:100 വര്‍ഷങ്ങള്‍ക്ക് മുമ്പ് നയാഗ്ര വെള്ളച്ചാട്ടത്തില്‍ കുടുങ്ങി; അനങ്ങാതെകിടന്ന ബോട്ട് ഒടുവില്‍ ഒഴുകി നീങ്ങി: വീഡിയോ

സച്ചിയാണ് ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രത്തില്‍ നായകകഥാപാത്രമായി എത്തുന്നതും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സഹ നിര്‍മ്മാതാവാണ്. ആഡംബരകാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക എന്നാണ് സൂചന. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. രതീഷ് രാജാണ് എഡിറ്റര്‍.

സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഡ്രൈവിങ് ലൈസന്‍സിന്. ‘നയണ്‍ (9)’ ആയിരുന്നു താരം നിര്‍മ്മാതാവും നായകനുമായെത്തിയ ആദ്യ ചിത്രം.