യാത്രക്കിടെ ആമയ്ക്ക് അപകടസൂചന നൽകി ആന; അപൂര്‍വ്വമായൊരു സഹജീവി സ്നേഹം: വീഡിയോ

November 5, 2019

മനുഷ്യർക്കൊപ്പംതന്നെ സമൂഹമാധ്യമങ്ങളിൽ ഇടംനേടാറുണ്ട് മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വീഡിയോകൾ. നഖം വെട്ടുന്നതിനിടെ തലകറങ്ങിവീഴുന്നത് അഭിനയിക്കുന്ന നായക്കുട്ടിയും, സവാരി നടത്താൻ മടികാണിച്ച് വീഴ്ച അഭിനയിക്കുന്ന കുതിരയുമൊക്കെ സമൂഹമാധ്യമങ്ങളിൽ കൈയടി നേടിയിരുന്നു. പലപ്പോഴും കൗതുകത്തിനൊപ്പം ആകാംഷയും നിറച്ചാണ് ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടാറുള്ളത്. ഇപ്പോഴിതാ ഏറെ പ്രേക്ഷക സ്വീകാര്യത നേടുകയാണ് ഒരു ആന ആമയോട് കാണിക്കുന്ന സഹജീവി സ്നേഹത്തിന്റെ വീഡിയോ.

വഴിയിലൂടെ കടന്നുപോകുന്ന ആമയെക്കണ്ട് ഈ വഴി പോകുന്നത് അപകടമാണെന്ന സൂചനയാണ് ആന നൽകുന്നത്. ഒപ്പം ആമയെ വഴിമാറ്റി വിടാനുള്ള ശ്രമവും നടത്തുന്നുണ്ട് ആനക്കുട്ടി. ഐഎഫ്എസുകാരനായ പ്രവീണ്‍ കാസ്‌വാനാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. എന്തായാലും മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക്  സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.