ട്രോൾ ആപ്പ് പുറത്തിറക്കി ഫേസ്ബുക്ക്
പുതിയ ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തി ഫേസ്ബുക്ക്. ട്രോൾ നിർമിക്കുന്നതിനുള്ള പുതിയ ആപ്ലിക്കേഷനാണ് ഫേസ്ബുക്ക് പുറത്തുവിട്ടിരിക്കുന്നത്. ‘വെയ്ൽ’ എന്നാണ് പുതിയ ട്രോൾ ആപ്പിന്റെ പേര്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ന്യൂ പ്രൊഡക്റ്റ്സ് എക്സ്പിരിമെന്റേഷൻ ടീമാണ് പുതിയ ഫീച്ചർ പുറത്തുവിട്ടത്. കനേഡിയൻ ആപ്പ് സ്റ്റോറിലാണ് ‘വെയ്ൽ’ എന്ന മീം നിർമാണ ആപ്പ് ഇപ്പോൾ ലഭ്യമാകുക.
നിരവധി ഡയലോഗുകൾ, ഇമോജികൾ, ഫിൽറ്ററുകൾ എന്നിവ ഈ ആപ്പിൽ നിന്നും ആവശ്യാനുസരണം എടുത്ത് ട്രോൾ ഉണ്ടാക്കാവുന്നതാണ്. അതോടൊപ്പം ഉപഭോക്താക്കളുടെ സ്വന്തം ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനും, ലൈബ്രറിയിൽ നിന്നും ചിത്രങ്ങൾ എടുക്കാനും ഇതിൽ സാധിക്കും.
അതേസമയം നിരവധി പുതിയ ഫീച്ചറുകളും ഫേസ്ബുക്ക് പുറത്തുവിടുന്നുണ്ട്. എന്നാൽ ‘വെയ്ൽ’ ലോകമെമ്പാടും എപ്പോൾ റിലീസ് ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.