ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്തും ആലിംഗനം ചെയ്‌തും ലാലേട്ടൻ; സ്നേഹ വീഡിയോ

November 14, 2019

മലയാളികളുടെ മുഴുവൻ ആരാധനാപാത്രമായ കലാകാരനാണ് മോഹൻലാൽ. ആ നടന വിസ്മയത്തെ ഒന്നടുത്ത് കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാവില്ല. മോഹൻലാൽ എന്ന അത്ഭുത പ്രതിഭയെ അടുത്ത് കാണാനും സംസാരിക്കാനും അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ നിരവധി ആരാധകർ എത്താറുണ്ട്. ആരാധകരോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും എടുത്ത് പറയേണ്ടതാണ്.

ഇപ്പോൾ ന്യൂസിലൻഡിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ന്യൂസിലൻഡിൽ വച്ച് മോഹൻലാലിനെ കണ്ട ആരാധകരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ലോകമെങ്ങും ആരാധകരുള്ള താരത്തിനെ കണ്ട ഉടൻ ഒരു കുടുംബം അദ്ദേഹത്തിന്റെ അടുത്തെത്തി. പിന്നീട് അവർക്കൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തു. എന്നാൽ മോഹൻലാലിനോട് ലാലേട്ടാ ഒരു ഉമ്മ തന്നോട്ടെയെന്ന് ചോദിക്കുന്ന ആരാധികയെയും, മോഹൻലാലിനെ കെട്ടിപ്പിടിക്കുന്ന കുഞ്ഞുമോനെയുമാണ് വീഡിയോയിൽ കാണുന്നത്.

 

View this post on Instagram

 

ലാലേട്ടൻ മുത്താണ്…??? #Mohanlal #Lalettan #thecompleteactor #Mollywood #malayalamcinemas

A post shared by Mannan Arun (@arunmannan) on

അതേസമയം മോഹൻലാലിന്റേതായി  അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ്.  നവാഗതരായ ജിബി, ജോജു എന്നിവരാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read also: ചെണ്ടയും വേണ്ട മദ്ദളവും വേണ്ട; വൈറലായി ഒരു കിടിലൻ ശിങ്കാരിമേളം, വീഡിയോ 

മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിലെ താരത്തിന്റെ മേക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു. ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയാണ് ചിത്രം പറയുന്നത്. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി ജെ റോയിയും മൂൺ ഷോട്ട് എന്റർടെയ്ന്‍മെന്‍റും ചേർന്നാണ് 100 കോടി മുതൽമുടക്കിൽ ഈ സിനിമ നിർമ്മിക്കുന്നത്. വമ്പൻ റിലീസിനൊരുങ്ങുന്ന ചിത്രം അടുത്ത മാർച്ചിൽ തിയേറ്ററുകളിൽ എത്തും.