പാമ്പുകടിയേറ്റു മരിച്ച വിദ്യാർത്ഥിനിക്ക് ആദരാജ്ഞലികൾ അർപ്പിച്ച് സിനിമാലോകം

November 22, 2019

വയനാട്ടിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കേരളമെമ്പാടും പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. കൃത്യ സമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ അധ്യാപകർ തയ്യാറായില്ല എന്നാരോപിച്ച് വിമർശനങ്ങൾ ഉയരുകയാണ്. ഇപ്പോൾ സിനിമ ലോകത്ത് നിന്നും ആദരാഞ്ജലികൾ അറിയിക്കുകയാണ് താരങ്ങൾ. നടന്മാരായ ഉണ്ണി മുകുന്ദനും നിവിൻ പോളിയും വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.

ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നതിങ്ങനെയാണ്. ‘എന്നും കൺമുന്നിൽ ഉണ്ടായിരുന്ന ഈ പുഞ്ചിരി ഇനിയില്ല എന്ന് ആ മാതാപിതാക്കൾക്ക് എങ്ങനെ വിശ്വസിക്കാനും സഹിക്കാനും ആകും…ഇത് വെറുമൊരു അനാസ്ഥയും അലംഭാവവും മാത്രമല്ല കണ്ണിൽ ചോരയില്ലാത്ത ക്രൂരത കൂടിയാണ്…മോളെ…നിനക്ക് ആദരാഞ്ജലികൾ.

നിവിൻ പോളിയുടെ വാക്കുകൾ ഇങ്ങനെ;

‘ചിലരുടെ അനാസ്ഥ കൊണ്ട് ഒരു കൊച്ചു കുട്ടിയുടെ ജീവൻ കൂടി നഷ്ടപ്പെട്ടിരിക്കുന്നു…This is a heinous crime!ആദരാഞ്ജലികൾ മോളെ!!’.

സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ക്ലാസ് മുറിയിൽ നിന്ന് ഷഹല ഷെറിനെന്ന കുട്ടിയാണ് പാമ്പുകടിയേറ്റ് മരിച്ചത്.