ചൂണ്ടയില്‍ മീന്‍ കുടുങ്ങുന്നത് ഇങ്ങനെ… മണ്ണിരക്കൊപ്പം ഘടിപ്പിച്ച കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍: വീഡിയോ

November 4, 2019

രസകരവും കൗതുകം നിറഞ്ഞതുമായ പല കാഴ്ചകളും ഇക്കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വേഗത്തില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചൂണ്ടയില്‍ മീന്‍ കുടുങ്ങുന്നതിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കാറുണ്ട് പലരും. എന്നാല്‍ ചൂണ്ടയില്‍ മീന്‍ കുടുങ്ങുന്നത് എങ്ങനെയാണെന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

യുട്യൂബ് ട്രെന്‍ഡിങില്‍ ഇടംനേടിയിട്ടുണ്ട് ഈ വീഡിയോ. എംഫോര്‍ ടെക് എന്ന യുട്യൂബ് ചാനലിലാണ് ഫിഷ് ട്രാപ്പ് എന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രത്യേകമായി തയാറാക്കിയ ചൂണ്ടയുടെ ഒരു വശത്ത് കാമറ ഘടപ്പിച്ചിട്ടുണ്ട്. അഞ്ച് കൊളുത്തുകളാണ് ചൂണ്ടയില്‍ ഉള്ളത്. ഈ കൊളുത്തുകളില്‍ മണ്ണിരയെ കോര്‍ത്ത ശേഷം ചൂണ്ട വെള്ളത്തിലേക്ക് ഇറക്കിവയ്ക്കുന്നു.

Read more:ഈ വാക്കുകള്‍ക്കായി ഒരുപാട് കാത്തിരുന്നിട്ടുണ്ട്’; ഹൃദയംതൊട്ട് കുഞ്ചാക്കോ ബോബന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ചുണ്ടയിലെ ഇര തിന്നാന്‍ മീനുകള്‍ വരുന്നതും ചൂണ്ടയില്‍ കുടുങ്ങുന്നതുമെല്ലാം കാമറിയില്‍ പതിഞ്ഞിട്ടുണ്ട്. എന്തായാലും തികച്ചും വിത്യസ്തമായ ഈ മീന്‍പിടുത്തത്തിന്റെ വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.