മാമന്റെ കയ്യിൽ പെട്ടുപോയ കുഞ്ഞാവയുടെ അവസ്ഥ- ചിരിപടർത്തി ചിരിക്കുടുക്കയുടെ വീഡിയോ

November 16, 2019

വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോകൾ പ്രചരിക്കുന്നത്. കുട്ടികളുടെയും കഴിവുള്ള സാധാരണക്കാരുടെയും വീഡിയോ വളരെ വേഗം പങ്കു വെയ്ക്കപ്പെടാറുണ്ട് ഇങ്ങനെ. ഇപ്പോൾ ഒരു മാമനും മരുമോളുമാണ് താമാകുന്നത്. കുഞ്ഞിനെ മടിയിലിരുത്തി മെയ്ക്ക് അപ്പ് ചെയ്യുകയാണ് മാമൻ. സാധാരണ മുഖത്ത് ചമയങ്ങളൊക്കെ അണിയാൻ വിമുഖത പ്രകടിപ്പിക്കാറുള്ളവരാണ് കുഞ്ഞുങ്ങൾ. എന്നാൽ മാമന്റെ മടിയിൽ വളരെ സന്തോഷത്തോടെ ഇരിക്കുകയാണ് കുഞ്ഞുവാവ.

മാമനാകട്ടെ, കുഞ്ഞിന് മീശയും താടിയുമൊക്കെ വരച്ച് വിരൂപമാക്കുകയാണ്. കുഞ്ഞിതൊന്നും അറിയാതെ ഇടക്കിടക്ക് മാമനെ നോക്കി സന്തോഷത്തോടെ ചിരിക്കുന്നുണ്ട്. രസകരമാണ് ഈ വീഡിയോ. മാമന്റെയും മരുമകളുടെയും അടുപ്പവും ആത്മബന്ധവുമെല്ലാം ഈ കൊച്ചു വീഡിയോ പങ്കു വെയ്ക്കുന്നു.

Read More:‘നിങ്ങളുദ്ദേശിക്കുന്ന മാത്തുക്കുട്ടി ദേ, ഇതാണ്’- ‘ഹെലൻ’ സംവിധായകനെ പരിചയപ്പെടുത്തി ആർ ജെ മാത്തുക്കുട്ടി

ഒട്ടേറെ കുഞ്ഞുങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെ താരമാകുന്നത്. പാട്ടുപാടിയും നൃത്തം ചെയ്തും കുസൃതി നിറഞ്ഞ വർത്തമാനത്തിലൂടെയുമെല്ലാം കുട്ടികൾ തരംഗമാകുന്നു. രസകരമാണ് ഓരോ വീഡിയോയും.