‘എനിക്ക് ഭക്ഷണം നല്‍കരുത്’; സന്ദര്‍ശകരോട് ആംഗ്യഭാഷയില്‍ ഗൊറില്ല: വൈറല്‍ വീഡിയോ

November 5, 2019

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ് ഒരു ഗൊറില്ല. മൃഗശാലയിലെത്തുന്ന സന്ദര്‍ശകരോട് തനിക്ക് ഭക്ഷണം നല്‍കരുതെന്ന് ആംഗ്യഭാഷയില്‍ പറഞ്ഞുകൊണ്ടാണ് ഈ ഗൊറില്ല സോഷ്യല്‍മീഡിയയില്‍ താരമായത്. മിയാമി മൃഗശാലയിലെ ഗൊറില്ലയാണ് വീഡിയോയില്‍.

മൃഗശാലയിലെത്തുന്ന സന്ദര്‍ശകരോട് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സാധാരണയായി നിര്‍ദ്ദേശിക്കാറുണ്ട്. കൂടാതെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ എഴുതിവെച്ചിട്ടുള്ള ബോര്‍ഡുകളും മൃഗശാലയില്‍ കാണാം. എന്നാല്‍ ഭക്ഷണം നല്‍കരുതെന്ന് മൃഗങ്ങള്‍തന്നെ പറയുന്നത് ഒരല്പം വിചിത്രം തന്നെയാണ്.

Read more:യാത്രക്കിടെ ആമയ്ക്ക് അപകടസൂചന നൽകി ആന; അപൂര്‍വ്വമായൊരു സഹജീവി സ്നേഹം: വീഡിയോ

‘ഭക്ഷണം നല്‍കരുതെന്ന് സന്ദര്‍ശകരോട് ആംഗ്യ ഭാഷയില്‍ പറയുന്ന ഗൊറില്ല’ എന്ന ക്യാപ്ഷനോടെയാണ് കൗതുകം നിറയ്ക്കുന്ന ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്തായാലും ഈ ഗൊറില്ലയെ പ്രശംസിക്കുകയാണ് സൈബര്‍ലോകം.