ക്രീസിലെത്തിയിട്ടും റൺ ഔട്ട്; അമ്പരപ്പിച്ച് വീഡിയോ

November 20, 2019

ക്രിക്കറ്റ് ലോകത്തെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയ ആഭ്യന്തര ടൂർണമെന്റ് മാർഷ് കപ്പിലെ ഒരു റൺ ഔട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ടാസ്മാനിയ  ടീമും ക്വീൻസ് ലാൻഡും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ടാസ്മാനിയയുടെ  ഓൾ റൗണ്ടർ ഗുരിന്ദർ സന്ധു റൺ ഔട്ടിലൂടെ പുറത്തായിരുന്നു. അർധ സെഞ്ച്വറി തികച്ച ശേഷമാണ് സന്ധു പുറത്തായത്.

49 റൺസ് തികച്ച ശേഷമുള്ള ബൗളിങ്ങിൽ സന്ധു ഓടി രണ്ട് റൺസ് നേടി, മൂന്നാമത്തെ റണ്ണിനായും സന്ധു ഓടി. എന്നാൽ ഓടി ക്രീസിൽ എത്തിയെങ്കിലും സന്ധുവിന്റെ കാലോ, ബാറ്റോ ക്രീസിൽ തൊട്ടിരുന്നില്ല, ഇതോടെ അമ്പയർ റൺ ഔട്ട് വിളിക്കുകയായിരുന്നു.

Read also: ‘സിങ്കപ്പെണ്ണേ’ സ്യൂട്ട് കേസിൽ താളമിട്ട് ഒരു കിടിലൻ പാട്ട്; വൈറൽ വീഡിയോ 

എന്നാൽ ഔട്ട് ആയ ശേഷമാണ് താരത്തിന് തന്റെ അബദ്ധം മനസിലായത്. പിന്നീട് തലയിൽ കൈവച്ച് നിരാശയോടെ താരം കളിക്കളത്തിൽ നിന്നും പോകുന്നതും വീഡിയോയിൽ കാണാം.