‘ജല്ലിക്കട്ടി’ലെ ചില കാണാതെപോയ കാഴ്ചകൾ; വീഡിയോ

November 6, 2019

കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ദൃശ്യമികവിലാണ് ജല്ലിക്കട്ട് എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.  ചെമ്പന്‍ വിനോദും ആന്റണി വര്‍ഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നിരവധി ചലച്ചിത്രമേളകളിൽ അടക്കം പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ചിത്രം സമ്മാനിക്കുന്നത് അമ്പരപ്പിക്കുന്ന അനുഭവമാണെന്ന് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ നാം കാണാതെപോയ ചില രഹസ്യങ്ങളെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് റീലോഡഡ് മീഡിയ.

സംവിധായകന്റെ മികവിനെയും ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചില ബ്രില്യൻസിനെക്കുറിച്ചുമാണ് വീഡിയോയിൽ പരാമർശിച്ചിരിക്കുന്നത്. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി അതിസാഹസിക രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജല്ലിക്കട്ട് എന്ന ചിത്രമൊരുക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

2019 ല്‍ കേരളം ഏറ്റവും അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജല്ലിക്കട്ട്. അങ്കമാലി ഡയറീസ്, ഈ.മാ.യൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ജല്ലിക്കട്ട്. മലയാള ചലച്ചിത്രലോകത്തിന് ഒരല്പം വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ.