കലിപ്പ് ലുക്കിൽ ജയസൂര്യയും മക്കളും; ശ്രദ്ധ നേടി ശിശുദിന സ്പെഷ്യൽ ചിത്രം

November 14, 2019

ശിശുദിനമായിട്ട് കുട്ടിക്കാല ചിത്രങ്ങളൊക്കെയാണ് താരങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു ശിശുദിന ആശംസയാണ് നടൻ ജയസൂര്യയുടേത്. മക്കൾക്കൊപ്പമുള്ള ഒരു ചിത്രമാണ് ജയസൂര്യ പങ്കുവെച്ചത്. മുഖം നിറയെ പൗഡർ പൂശി, കണ്ണെഴുതി ജോക്കർ സ്റ്റൈലിൽ ആണ് ജയസൂര്യയും മക്കളും ഫോട്ടോയില്‍.

മകനും മകളും ജയസൂര്യയും കലിപ്പ് ലുക്കിൽ ആണെങ്കിലും കാണുന്നവരില്‍ ചിത്രം ചിരി നിറയ്ക്കുന്നു. മക്കളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ജയസൂര്യ അവരുടെ ഇഷ്ടങ്ങൾക്കെല്ലാം ഒപ്പം നിൽക്കുന്ന അച്ഛനാണ്.

കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ജയസൂര്യ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രയിലാണ്. ഡിസംബറിൽ ജയസൂര്യയുടേതായി പുറത്തിറങ്ങാനൊരുങ്ങുകയാണ് തൃശ്ശൂർപൂരമെന്ന ചിത്രം. റിലീസിന് മുൻപ് ഒരു ഇടവേളയെടുത്ത് യാത്രയിലാണ് ജയസൂര്യ. ഒപ്പം ഭാര്യ സരിതയുമുണ്ട്. രണ്ടാളും കൂടി നേപ്പാളിലാണ് അവധി ആഘോഷിക്കുന്നത്. യാത്രയുടെ ധാരാളം ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Read More:കുട്ടികളുടെ പ്രിയ മലയാള സിനിമ ഗാനങ്ങൾ …

ജയസൂര്യക്കും സരിതക്കും പതിവാണ് ഇത്തരം യാത്രകൾ. ജയസൂര്യയുടെ സിനിമ തിരക്കുകള്‍ക്കിടയിലും  കുടുംബവുമൊന്നിച്ച് ദൂര യാത്രകൾ നടത്താറുണ്ട് താരം. പക്ഷെ ഇത്തവണ സ്കൂൾ അവധി സമയമല്ലാത്തതിനാൽ മക്കൾ കൂടെ ഇല്ല. കുടുംബത്തിന് പ്രഥമ പരിഗണന നൽകുന്ന വ്യക്തിയാണ് ജയസൂര്യ. ഭാര്യയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഇവിടെ വരെ ഒരിക്കലും എത്തില്ലായിരുന്നു എന്ന് ജയസൂര്യ ഓരോ അഭിമുഖങ്ങളിലും പറയാറുണ്ട്.