‘ഉണ്ണിക്കുട്ടനും അക്കോസേട്ടനും ഇരുന്നയിടം’; ഭാര്യക്കൊപ്പം ജയസൂര്യയുടെ നേപ്പാൾ യാത്ര

November 12, 2019

ഡിസംബറിൽ ജയസൂര്യയുടേതായി പുറത്തിറങ്ങാനൊരുങ്ങുകയാണ് തൃശ്ശൂർപൂരമെന്ന ചിത്രം. റിലീസിന് മുൻപ് ഒരു ഇടവേളയെടുത്ത് യാത്രയിലാണ് ജയസൂര്യ. ഒപ്പം ഭാര്യ സരിതയുമുണ്ട്. രണ്ടാളും കൂടി നേപ്പാളിലാണ് അവധി ആഘോഷിക്കുന്നത്. യാത്രയുടെ ധാരാളം ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

??? ? @sarithajayasurya ? @sarithajayasurya_designstudio

A post shared by actor jayasurya (@actor_jayasurya) on

മലയാളികൾക്ക് നേപ്പാൾ രസകരമായ ഓർമയായി മാറുന്നത് യോദ്ധ എന്ന ചിത്രത്തിലെ രംഗങ്ങളിലൂടെയാണ്. യോദ്ധയിലെ ലാമയും, അക്കോസേട്ടനും ഉണ്ണിക്കുട്ടനും അശ്വതിയുമൊക്കെ ഇന്നും മലയാളികളെ ചിരിപ്പിക്കും.

ആ ഓര്‍മ്മകളിലൂടെയുമാണ് ജയസൂര്യയും യാത്ര നടത്തുന്നത്. അശോകനും ഉണ്ണിക്കുട്ടനും ഇരുന്നു കഥകളും വിശേഷങ്ങളും പങ്കുവെച്ച പടവുകളിൽ ഇരുന്നു ചിത്രം പകർത്തുകയും ചെയ്തു ജയസൂര്യയും സരിതയും. ബുദ്ധ ക്ഷേത്രങ്ങളും മറ്റു വിനോദ കേന്ദ്രങ്ങളുമൊക്കെ സന്ദര്‍ക്കുന്നുമുണ്ട് ഇവർ.

read more : ഈ ദിവസമാണ് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ചത്’ – ഹൃദയം തൊട്ട് ആര്യയുടെ കുറിപ്പ്

ജയസൂര്യക്കും സരിതക്കും പതിവാണ് ഇത്തരം യാത്രകൾ. ജയസൂര്യയുടെ സിനിമ തിരക്കുകള്‍ക്കിടയിലും  കുടുംബവുമൊന്നിച്ച് ദൂര യാത്രകൾ നടത്താറുണ്ട് താരം. പക്ഷെ ഇത്തവണ സ്കൂൾ അവധി സമയമല്ലാത്തതിനാൽ മക്കൾ കൂടെ ഇല്ല. കുടുംബത്തിന് പ്രഥമ പരിഗണന നൽകുന്ന വ്യക്തിയാണ് ജയസൂര്യ. ഭാര്യയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഇവിടെ വരെ ഒരിക്കലും എത്തില്ലായിരുന്നു എന്ന് ജയസൂര്യ ഓരോ അഭിമുഖങ്ങളിലും പറയാറുണ്ട്.

View this post on Instagram

 

❤️❤️❤️

A post shared by actor jayasurya (@actor_jayasurya) on