‘എനിക്ക് റീഷൂട്ടിനിടെ ആ മനോഹര സിനിമ നഷ്ടമാകുകയായിരുന്നു’ – മാമാങ്കത്തില്‍ നഷ്ടമായ വേഷത്തെക്കുറിച്ച് മാളവിക

November 12, 2019

കാത്തിരിപ്പ് അല്പം നീളുമെങ്കിലും മാമാങ്കത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്ക്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബ്രഹ്മാണ്ഡ സെറ്റും ഷൂട്ടിങ്ങുമൊക്കെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ കൂട്ടുന്നു. ചില സാങ്കേതിക പ്രതിസന്ധികളെ തുടർന്ന് മാമാങ്കം വീണ്ടും റീ ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു. റീ ഷൂട്ടിനിടെ മാമാങ്കത്തിലെ ഒരു പ്രധാന വേഷം നഷ്‌ടമായ നടിയാണ് മാളവിക മേനോൻ.

ആദ്യ ഘട്ട ഷൂട്ടിങ്ങൊക്കെ പൂർത്തിയാക്കി ചിത്രം രണ്ടാമതും ചിത്രീകരിക്കേണ്ടി വന്നപ്പോൾ മറ്റു ഷൂട്ടിംഗ് തിരക്കുകൾ കാരണം മാമാങ്കം മാളവികക്ക് നഷ്ടമാകുകയായിരുന്നു. പൊറിഞ്ചു മറിയം ജോസിൽ അവസരം ലഭിച്ചതോടെയാണ് മാളവിക മാമാങ്കത്തിൽ നിന്നും പിന്മാറിയത്. ഇപ്പോൾ ആ കാര്യം പങ്കുവയ്ക്കുകയാണ് ആരാധകരുമായി മാളവിക. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് പകർത്തിയ ഒരു ചിത്രവും ഒപ്പമുണ്ട്.

മാളവികയുടെ ഫേസ്ബുക്ക് പോസ്റ്റ് ; 

മാമാങ്കത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്. പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ , എനിക്ക് റീഷൂട്ടിനിടെ ആ മനോഹര സിനിമ നഷ്ടമാകുകയായിരുന്നു. വിധി. പൊറിഞ്ചു മറിയത്തിന്റെ ഷൂട്ട് ഉണ്ടായതിനാൽ ഡേറ്റ് പ്രശ്നമായി. പൊറിഞ്ചു മറിയം ജോസ് പോലൊരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചെങ്കിലും നഷ്ടമെന്നും നഷ്ടമാണ്. പ്രതീക്ഷയാണ് മുന്നോട്ട് നയിക്കുന്നത്.. നിങ്ങളുടെ പ്രാർത്ഥനയിലും സഹായത്തിലും എനിക്ക് നല്ലതു വരുമെന്ന് പ്രതീക്ഷിക്കുന്നു.

സിനിമയിൽ അനു സിത്താര അവതരിപ്പിച്ച വേഷമാണ് മാളവികക്ക് നഷ്ടമായതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വേഷ വിധാനങ്ങൾ സൂചിപ്പിക്കുന്നത് ഇനിയ അവതരിപ്പിക്കുന്ന ഉണ്ണിമായ എന്ന കഥാപാത്രമാണ്  മാളവിക അവതരിപ്പിക്കാനിരുന്നത് എന്നാണ്. പൊറിഞ്ചു മറിയത്തിൽ മികച്ചൊരു വേഷത്തിലാണ് മാളവിക എത്തിയത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമാലോകത്ത് സാന്നിധ്യം അറിയിച്ച മാളവിക മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

read more :ഈ ദിവസമാണ് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ചത്’ – ഹൃദയം തൊട്ട് ആര്യയുടെ കുറിപ്പ്

അതേസമയം, മാമാങ്കം റിലീസ് നവംബർ 21 ൽ നിന്നും ഡിസംബർ 12 ലേക്ക് മാറ്റിയതായി ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി ചരിത്ര നായകനായി ഏറെ കാലത്തിനു ശേഷമെത്തുന്ന മാമാങ്കം വള്ളുവനാടിൽ കേളികേട്ട മാമാങ്ക മഹാമഹത്തിന്റെ ചരിത്രമാണ് പങ്കുവയ്ക്കുന്നത്.