പിറന്നാള്‍ നിറവില്‍ മല്ലിക സുകുമാരന്‍; ആശംസകളോടെ ചലച്ചിത്രലോകം

November 4, 2019

ചലച്ചിത്ര-സീരിയില്‍ താരം മല്ലിക സുകുമാരന്‍ പിറന്നാള്‍ നിറവിലാണ്. നിരവധിപ്പേരാണ് താരത്തിന് ആശംസകൾ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. മല്ലികയുടെ മക്കളും മരുമക്കളും ആരാധകരുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെയും മല്ലിക സുകുമാരന് ആശംസകള്‍ നേര്‍ന്നു.

മല്ലികയ്‌ക്കൊപ്പമുള്ള ഒരു പഴയകാലചിത്രവും പുതിയ ചിത്രവും പങ്കുവച്ചുകൊണ്ടാണ് മകന്‍ പൃഥ്വിരാജ് സുകുമാരന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയയും പൂര്‍ണ്ണിമയും സാമൂഹ്യ മാധ്യമങ്ങളില്‍ മല്ലികയ്ക്ക് ആശംസകള്‍ നേര്‍ന്നു.

 

View this post on Instagram

 

Happy birthday Amma ❤️

A post shared by Prithviraj Sukumaran (@therealprithvi) on

1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം. ചലച്ചിത്രരംഗത്തും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ് താരം. മോഹമല്ലിക എന്നാണ് യഥാര്‍ത്ഥ പേര്. 1974-ല്‍ ജി അരവിന്ദന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ഉത്തരായനം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള മല്ലികയുടെ അരങ്ങേറ്റം. സ്വപ്‌നാടനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും താരം നേടിയിട്ടുണ്ട്.

 

View this post on Instagram

 

Happy Birthday Amma!♥️

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Read more:ആരാധികയെ ചേർത്തുപിടിച്ച് മമ്മൂക്ക; സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞ് പെൺകുട്ടി, വീഡിയോ

കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍, ഇവര്‍ വിവാഹിതരായാല്‍ തുടങ്ങി തൊണ്ണൂറോളം സിനിമകളിൽ മല്ലിക വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വീകാര്യതയും മല്ലിക നേടി.

 

View this post on Instagram

 

Happy Birthday to this coolest grand mom !! We love you ♥️ @sukumaranmallika

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on