ഒരു ദിവസംകൊണ്ട് 20 ലക്ഷം കാഴ്ചക്കാര്‍ ‘മാമാങ്കം’ ട്രെയ്‌ലര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

November 3, 2019

അതിശയിപ്പിക്കുന്ന ദൃശ്യ മികവുകൊണ്ട് ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് മാമാങ്കം സിനിമയുടെ ട്രെയ്‌ലര്‍. മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മാമാങ്കം. നവംബര്‍ 2 ന് യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകംതന്നെ ഇരുപത് ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. യുട്യൂബ് ട്രെന്‍ഡിങിലും ഒന്നാമതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.

മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും മാമാങ്കം മൊഴിമാറ്റുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിനാണ് ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും.

Read more:‘ബിഗില്‍’-ലെ താരത്തിന് നയന്‍താരയുടെ സര്‍പ്രൈസ് സമ്മാനം

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.