ആരാധികയെ ചേർത്തുപിടിച്ച് മമ്മൂക്ക; സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞ് പെൺകുട്ടി, വീഡിയോ

November 4, 2019

വെള്ളിത്തിരയിലെ അഭിനയത്തിനൊപ്പം ആരാധകരോടുള്ള പെരുമാറ്റം കൊണ്ടും മമ്മൂട്ടി എപ്പോഴും വ്യത്യസ്ഥനാണ്. ഇപ്പോഴിതാ ആരാധികയെ സ്നേഹത്തോടെ ചേർത്തുനിർത്തിയ  മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയതാരത്തെ ഒരു നോക്ക് കാണാൻ മമ്മൂക്കയുടെ വിടിൻറെ  മുന്നിലെത്തിയത്. എന്നാൽ ഏറെ നേരം കാത്തുനിന്നിട്ടും താരം പുറത്തേക്ക് വന്നില്ല. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് താരം പുറത്തേക്ക് വന്നത്.

താരത്തെ ഒരു നോക്ക് കാണാൻ കാത്തുനിന്ന വിദ്യാർത്ഥികളുടെ അടുത്തേക്ക് മമ്മൂക്ക നടന്നു വരുകയായിരുന്നു. മമ്മൂക്കയെ കണ്ട കുട്ടികൾ ഇത് നേരാണോ അതോ സ്വപ്നമാണോ എന്നറിയാതെ അവിടെ അമ്പരന്ന് നിൽക്കുകയായിരുന്നു. എന്നാൽ അടുത്ത് വന്ന് കുട്ടികളോട് കുശലാന്വേഷണം നടത്തിയ മമ്മൂട്ടിയെക്കണ്ട് ഒരു കുട്ടി സന്തോഷംകൊണ്ട് കരയുന്നതും വീഡിയോയിൽ കാണുന്നുണ്ട്. എന്നാൽ ഈ പെൺകുട്ടിയെ ചേർത്തുനിർത്തിയാണ് താരം സ്നേഹപ്രകടനം നടത്തിയത്. അവസാനം നന്നായി പഠിക്കണം എന്നുകൂടി പറഞ്ഞാണ് താരം തിരികെ വാഹനത്തിൽ കയറിയത്.

അതേസമയം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ  ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായീസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് വണ്‍. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരള മുഖ്യ മന്ത്രിയായി മമ്മൂട്ടി എത്തുന്ന പുതിയ ചിത്രമാണ്  വണ്‍.  സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. അതേസമയം മമ്മൂട്ടിയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മാമാങ്കം.