മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി

November 25, 2019

ആരോഗ്യ നില മോശമായ നടി മോളി കണ്ണമാലിക്ക് സഹായഹസ്തവുമായി നടന്‍ മമ്മൂട്ടി. ചികിത്സയ്ക്കായി പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് സഹായവുമായി മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ പി എ, മോളി കണ്ണമാലിയുടെ വീട്ടില്‍ ചെന്നിരുന്നു. അതേസമയം നടന്‍ ബിനീഷ് ബാസ്റ്റിനും മോളി കണ്ണമാലിക്ക് സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തി.

Read more:107 വയസുള്ള അമ്മയുടെ പോക്കറ്റില്‍ നിന്നും മകള്‍ക്കൊരു മിഠായി; ഈ 84-കാരിയാണ് ലോകത്തിലെ ഏറ്റവും സന്തോഷവതിയായ മകള്‍: വീഡിയോ

ഹൃദയ സംബന്ധമായ അസുഖത്തിന്റെ അവശതകളിലാണ് നടി മോളി കണ്ണമാലി. ആറ് മാസത്തോളമായി വീട്ടില്‍തന്നെയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ മോളിക്ക് ഹൃദയാഘാതമുണ്ടായത്.