107 വയസുള്ള അമ്മയുടെ പോക്കറ്റില്‍ നിന്നും മകള്‍ക്കൊരു മിഠായി; ഈ 84-കാരിയാണ് ലോകത്തിലെ ഏറ്റവും സന്തോഷവതിയായ മകള്‍: വീഡിയോ

November 25, 2019

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ അതിവേഗം വൈറലാകാറുണ്ട്. ഇപ്പോഴിതാ വളരെ മനോഹരമായ ഒരു സ്‌നേഹ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷവതിയായ മകള്‍ ആരാണെന്നു ചോദിച്ചാല്‍ ആ ചോദ്യത്തിനുള്ള ഉത്തരം നല്‍കും ഈ വീഡിയോ.

ഒരു അമ്മയും മകളും തമ്മിലുള്ള സ്‌നേഹപ്രകടനമാണ് ഈ വീഡിയോയില്‍ ദൃശ്യമാകുന്നത്. ഇതില്‍ എന്താണ് ഇത്ര കൗതുകം എന്ന് ചോദിക്കാന്‍ വരട്ടെ. ഈ അമ്മയുടെ പ്രായം 107 വയസ്സാണ്. മകള്‍ക്കാകട്ടെ 84 വയസ്സും. ഇതുതന്നെയാണ് ഈ വീഡിയോയിലെ മുഖ്യ ആകര്‍ഷണവും.

Read more:പറന്നിറങ്ങുന്ന വിമാനത്തിന് തൊട്ടരികെ മിന്നല്‍; ആ ഭയാനക ചിത്രം പങ്കുവെച്ച് പൈലറ്റ്

പിപ്പിള്‍സ് ഡെയ്‌ലി ചൈനയുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ഒരു ആഘോഷത്തില്‍ പങ്കെടുത്തപ്പോള്‍ കിട്ടിയ മിഠായി ഈ അമ്മ പോക്കറ്റില്‍ സൂക്ഷിക്കുന്നു. ഒടുവില്‍ മകളെ കാണുമ്പോള്‍ പോക്കറ്റില്‍ നിന്നും മിഠായി എടുത്ത് സ്‌നേഹത്തോടെ മകള്‍ക്ക് നേരേ നീട്ടുന്നു. 84 വയസ്സുകാരിയായ മകള്‍ നിറഞ്ഞ പുഞ്ചിരിയോടെ ഈ മിഠായി വാങ്ങുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. എന്തായാലും ഈ അമ്മയുടെയും മകളുടെയും സ്‌നേഹത്തിന് നിറഞ്ഞ് കൈയടിക്കുകയാണ് സൈബര്‍ലോകം.