ജാനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യർ..! ’96’ലെ വേഷം നഷ്ടമായതിനെക്കുറിച്ച് മനസ് തുറന്ന് നടി

November 19, 2019

പ്രേക്ഷക ഹൃദയങ്ങളിൽ ഒരു വിങ്ങൽ ബാക്കി നിർത്തിയാണ് ’96’ എന്ന ചിത്രം അവസാനിച്ചത്. റാമും ജാനുവും ഒന്നിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കി ’96’ മറ്റൊരു ഫീൽ ഗുഡ് ചിത്രമായി ഹൃദയത്തിൽ ചേക്കേറി. ജാനുവായി തൃഷയും റാമായി വിജയ് സേതുപതിയുമാണ് അഭിനയിച്ചത്. സിനിമയും പാട്ടുകളുമൊക്കെ ഒരുപോലെ ഹൃദ്യവുമാണ്. എന്നാൽ ജാനു ആകേണ്ടിയിരുന്നത് തൃഷ ആയിരുന്നില്ലെന്നു പറയുകയാണ് മഞ്ജു വാര്യർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ’96’ ൽ അഭിനയിക്കാൻ സാധിക്കാതെ പോയതിനെകുറിച്ച് മഞ്ജു വാര്യർ മനസ് തുറന്നത്.

ഒരു അവാർഡ് ഫങ്ഷനിൽ വെച്ചാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് മഞ്ജു വാര്യർ പറയുന്നു.’ പരിപാടി കഴിഞ്ഞു പോകുമ്പോൾ വിജയ് സേതുപതി പിന്നാലെ ഓടി വന്നു. ’96’ ന്റെ സംവിധായകന് നിങ്ങളെ ഒന്ന് കാണണമായിരുന്നു എന്ന് വിജയ് അറിയിച്ചു. ‘ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. ’96’ ലേക്ക് നിങ്ങളെ കൊണ്ടുവരാൻ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷെ എങ്ങനെ കോൺടാക്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു.’ പ്രേം പറഞ്ഞു.

ഇതുകേട്ടപ്പോൾ ഷോക്കായെന്നാണ് മഞ്ജു പറയുന്നത്. ‘എന്താണ് സാർ നിങ്ങളീ പറയുന്നത്..ഞാൻ ഇക്കാര്യം അറിഞ്ഞതേയില്ല..ഒരു തവണ ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഓടി വരില്ലായിരുന്നോ ? ‘ മഞ്ജു ചോദിച്ചത് ഇങ്ങനെയാണ്. മഞ്ജു വാര്യരെ ലഭിക്കാനായി ധാരാളം പേരെ സംവിധായകൻ കോൺടാക്ട് ചെയ്തിരുന്നു.

പിന്നീട് വിജയ് സേതുപതിയുടെ ഡേറ്റുമായി ക്ലാഷ് ആയതോടെ തൃഷയെ ആ വേഷത്തിലേക്ക് കൊണ്ട് വരികയായിരുന്നു. എന്നാൽ ആ വേഷം തൃഷയെക്കാൾ നന്നായി ആരും അഭിനയിക്കില്ല എന്നാണ് മഞ്ജു വാര്യർ പറയുന്നത്.

Read More: അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി കത്രീന കൈഫിന്റെ അപര..!

‘എന്നെ അതിലേക്ക് പരിഗണിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. അത് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ നന്നായിരിക്കും എന്നും ആഗ്രഹം തോന്നി. പക്ഷെ ആ സിനിമ എങ്ങനെ ആയിരുന്നോ അത് തന്നെയാണ് അതിന്റെ ഭംഗി. തൃഷ തന്നെയാണ് ചെയ്യേണ്ടിയിരുന്നത്. ആർക്കും ആ നിയോഗം മാറ്റാൻ സാധിക്കില്ല. കഴിഞ്ഞതിനെ കുറിച്ച് ഓർത്തിരുന്നിട്ടും കാര്യമില്ല,” മഞ്ജു വാര്യർ പറയുന്നു. ‘അസുരൻ’ എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ ധനുഷിനൊപ്പം തമിഴകത്ത് അരങ്ങേറിയത്.