‘പതിനേഴാം വയസിൽ സാരിയുടുക്കാൻ അമ്മയുമായുണ്ടാക്കിയ വഴക്ക് ഞാൻ ഓർക്കുന്നു’- സാരി പ്രണയം പങ്കുവെച്ച് പൂർണിമ

November 25, 2019

നായികയായി തിളങ്ങിയ പൂർണിമ, വിവാഹത്തോടെയാണ് സിനിമ ലോകത്ത് നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ സിനിമയിൽ സജീവമാകുന്ന പൂർണിമ പക്ഷെ കൂടുതൽ സമയവും മാറ്റിവെച്ചിരിക്കുന്നത് സ്വന്തം ഡിസൈനർ സ്റ്റുഡിയോ ആയ പ്രാണയ്ക്ക് വേണ്ടിയാണ്. മനസിലും കാഴ്ചയിലും ചുറുചുറുക്കും ചെറുപ്പവും കാത്തുസൂക്ഷിക്കുന്ന പൂർണിമ മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയെല്ലാം ഭംഗിയാർന്ന വസ്ത്രങ്ങളുടെ പിന്നിലെ വ്യക്തിയാണ്.

ഇപ്പോൾ സ്വന്തം ഡിസൈനിൽ അതിമനോഹരമായ ഒരു സാരിയണിഞ്ഞ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൂർണിമ. കറുപ്പും ചുവപ്പും ഇടകലർന്ന മിറർ വർക്ക് സാരിയാണ് പൂർണിമ ധരിച്ചിരിക്കുന്നത്. അതിനൊപ്പം സ്ത്രീകളിലെ സാരി പ്രണയവും ആദ്യമായി സാരിയുടുക്കാൻ കൊതിച്ച കഥയുമൊക്കെ പൂർണിമ പങ്കുവെച്ചിരിക്കുന്നു.

സാരിയുടുക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ പതിനേഴാം വയസിൽ അമ്മയുമായുണ്ടാക്കിയ വഴക്ക് ഞാൻ ഓർക്കുന്നു. സാരിയുടുക്കാനായി ഞാൻ എന്റെ പ്രീഡിഗ്രി ഫെയർവെല്ലിനായി കാത്തിരിക്കുകയായിരുന്നു. പക്ഷെ ദൗർഭാഗ്യവശാൽ അമ്മ സമ്മതിച്ചില്ല. അന്നെനിക്ക് ഇത്രക്ക് നാടകീയതയുടെ ആവശ്യമെന്തെന്ന് മനസിലായതുമില്ല.

Read More:താരങ്ങളും താരമക്കളും- മലയാള സിനിമയുടെ നെടുംതൂണുകൾ ഒരു ഫ്രയിമിൽ!

പക്ഷെ, ഇന്നെനിക്ക് ആ അവസ്ഥയും അമ്മയെയും മനസിലാകുന്നു. ഇന്ന് എന്റെ മകൾ ഇനിയും ചെറിയ കുട്ടിയല്ല എന്ന യാഥാർഥ്യത്തെ അംഗീകാരിക്കാൻ ഞാൻ മടിക്കുന്നു. എന്നിലെ മികച്ചത് പുറത്തെത്തിക്കുന്ന ഒരു വസ്ത്രം തിരഞ്ഞെടുക്കാൻ നിങ്ങളെന്നോട് പറയുകയാണെങ്കിൽ തീർച്ചയായും എന്നും എന്റെ ചോയ്സ് ഈ ആറു യാർഡ് നീളമുള്ള സാരിയായിരിക്കും.

എന്നും ശരീരത്തിന് അനുയോജ്യമായ വസ്ത്രത്തിൽ മാത്രമേ പൂർണിമയെ എല്ലാവരും കണ്ടിട്ടുള്ളു. മക്കൾക്ക് വേണ്ടിയും പൂർണിമ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകാറുണ്ട്.