താരങ്ങളും താരമക്കളും- മലയാള സിനിമയുടെ നെടുംതൂണുകൾ ഒരു ഫ്രയിമിൽ!

November 25, 2019

മലയാള സിനിമയുടെ അവിഭാജ്യഘടകങ്ങളും അവരുടെ കുടുംബവും ഒരേ വേദിയിൽ..സങ്കൽപ്പമല്ല, അതൊരു യാഥാർഥ്യമായി മാറിയിരിക്കുകയാണ്. മോഹൻലാലും കൂട്ടുകാരും@41 എന്ന ഷോയിലാണ് മലയാള സിനിമയിലെ നെടുംതൂണുകളും മക്കളും ഒന്നിച്ച് പങ്കെടുത്തത്.

മോഹൻലാൽ, ഭാര്യ സുചിത്ര, മക്കളായ പ്രണവ് മോഹൻലാൽ, വിസ്മയ എന്നിവരും സുരേഷ് കുമാറും മേനകയും മക്കളായ കീർത്തി സുരേഷും രേവതിയും ഒപ്പം പ്രിയദർശനും മക്കളായ കല്യാണിയും മകൻ സിദ്ധാർഥും ചേർന്നൊരു ഫ്രെയിം. ഒറ്റനോട്ടത്തിൽ മരയ്ക്കാർ അറബിക്കടലിന്റെ താരങ്ങൾ എന്നും പറയാം.

Read More:‘ടിയ പാവമല്ലേ ,എന്റെ സ്വത്തല്ലേ’..സോപ്പിട്ട് ചേച്ചിയെകൊണ്ട് ഹോംവർക്ക് ചെയ്യിക്കുന്ന അനിയൻ- സ്നേഹം നിറഞ്ഞ വീഡിയോ

മലയാള സിനിമയിലെ തന്നെ പ്രസിദ്ധമായ താര കുടുംബമാണ് മോഹൻലാൽ- സുരേഷ് കുമാർ- പ്രിയദർശൻ എന്നിവരുടേത്. മോഹൻലാലും കൂട്ടുകാരും@41 എന്ന പരിപാടിയിൽ സിനിമ ലോകത്തെ ഒട്ടേറെ താരങ്ങൾ എത്തിയിരുന്നു.