തലയിൽ വാലുമായി ഒരു അപൂർവ്വ നായക്കുട്ടി; വീഡിയോ

November 15, 2019

അപൂർവ്വമായ കാഴ്ചകൾക്ക്  സാമൂഹ്യ മാധ്യമങ്ങളില്‍ നരവധിയാണ് കാഴ്ചക്കാർ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അത്ഭുതമാകുകയാണ് ഒരു നായക്കുട്ടി. തലയിൽ വാലുമായി ജനിച്ച നായക്കുട്ടിയാണ് സോഷ്യൽ മീഡിയയുടെ മുഴുവൻ ശ്രദ്ധ ആകർഷിക്കുന്നത്. നെറ്റിയുടെ നടുവിലായാണ് വാല് പ്രത്യക്ഷപ്പെടുന്നത്.

യു എസിലെ മിസൗറിയിലാണ് ഈ അപൂർവ്വ നായക്കുട്ടിയെ കണ്ടെത്തിയത്. പത്ത് മാസം പ്രായമായ ഈ നായക്കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് മാക്‌സ് മിഷൻ  മൃഗസംരക്ഷണവകുപ്പ് ഏറ്റെടുത്ത ഈ നായക്കുട്ടിയുടെ ചിത്രങ്ങൾ അധികൃതരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെ നിരവധിയാളുകളാണ് ഈ വിചിത്ര നായക്കുട്ടിയെ കാണാൻ എത്തുന്നത്.

അതേസമയം കാഴ്ചയിൽ നായക്കുട്ടിക്ക് വ്യത്യസ്തതയുണ്ടെങ്കിലും മറ്റുള്ള നായകളെപ്പോലെതന്നെയാണ് ഈ നായക്കുട്ടിയും. നിലവിൽ ഈ വാലുകൊണ്ട് നായയ്ക്ക് പ്രശ്നങ്ങൾ ഒന്നുമില്ല എന്നാൽ കുറച്ചുകൂടി വളർന്ന്  കഴിഞ്ഞാൽ ഈ വാലുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോയെന്ന് നിരീക്ഷിക്കുകയാണ് അധികൃതരിപ്പോൾ.