താരിഫ് വർധന: ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കാൻ തീരുമാനിച്ചു. കൂട്ടിയ നിരക്ക് ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. അതേസമയം ഉപയോക്താക്കൾക്ക് ഒന്നിലധികം പ്ലാനുകൾ ക്യൂവാക്കി വയ്ക്കാനുള്ള സൗകര്യവും ചില കമ്പനികൾ നൽകുന്നുണ്ട്.
ഇത്തരത്തിൽ ഒന്നിലധികം പ്ലാനുകൾ ക്യൂവാക്കി നിർത്തുന്നതുവഴി നിലവിലുള്ള പ്ലാനുകൾ തീർന്നാലുടൻ അടുത്ത പ്ലാൻ മൊബൈലിൽ സജീവമാകും. ഇപ്പോഴത്തെ നിരക്ക് പ്രകാരം പ്ലാൻ റീചാർജ് ചെയ്ത് നിർത്തിയാൽ ഡിസംബർ ഒന്നിന് ശേഷവും ഇത് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ എല്ലാ റീചാർജ് പ്ലാനുകളും ഇതിന് യോജ്യമല്ല. പരിധിയില്ലാത്ത കോംബോ പ്ലാനുകൾക്ക് മാത്രമേ ഈ റീചാർജിന് സൗകര്യമുള്ളു.
പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ ഈ സൗകര്യം ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ട്. അതേസമയം എയർടെല്ലിന്റെ പരിധിയില്ലാത്ത കോംബോ പ്ലാനിലായിരിക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. നിലവിലെ പ്ലാൻ കാലഹരണപ്പെടുന്നതിന് രണ്ട് ദിവസം മുൻപാണ് നാം അടുത്ത പ്ലാൻ വാങ്ങുന്നതെങ്കിൽ പുതിയ പ്ലാൻ സ്വയം ക്യൂവാകും. നിലവിലുള്ള പ്ലാൻ അവസാനിച്ചുകഴിയുമ്പോൾ ഇത് സജീവമാകും.