നടൻ ഉണ്ണി പി ദേവ് വിവാഹിതനായി; വീഡിയോ
November 20, 2019

നടൻ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് വിവാഹിതനായി. പ്രിയങ്കയാണ് വധു. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ചടങ്ങിൽ സിനിമ- സീരിയൽ രംഗത്തെ നിരവധി താരങ്ങൾ പങ്കെടുത്തു.
‘ജനമൈത്രി’, ‘രക്ഷധികാരി ബൈജു’, ‘ആട് ഒരു ഭീകരജീവി’, ‘ആട് 2’, ‘ഇടി’, ‘മന്ദാരം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ‘ആട് ഒരു ഭീകരജീവി’ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് രാജൻ പി ദേവ്. വില്ലൻ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങിയിരുന്ന താരം ഓർമ്മയായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴിതാ താരത്തിന്റെ മകനും വെള്ളിത്തിരയിലെ സജീവ സാന്നിധ്യമാണ്.