പന്തിന് പണി പാളി; ചിരിച്ച് രോഹിത്, വീഡിയോ
കളിക്കളങ്ങൾ പലപ്പോഴും കൗതുകങ്ങൾക്കും കാരണമാകാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ പന്തിന് സംഭവിച്ച അബദ്ധം. തൊട്ടതെല്ലാം പൊന്നക്കാറുള്ള താരമാണ് ഋഷഭ് പന്ത് , എന്നാൽ കഴിഞ്ഞ കളിയിൽ തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു പന്തിന്. കളിക്കിടെ പത്താം ഓവറിൽ സൗമ്യ സർക്കാരിന്റെ വിക്കറ്റിനായി ഡി ആർ എസ് എടുക്കാൻ പന്ത് രോഹിതിനെ നിര്‍ബന്ധിക്കുകയായിരുന്നു. സൗമ്യ സർക്കാർ പന്ത് എഡ്ജ് ചെയ്തുവെന്നും ഡി ആർ എസ് എടുക്കാമെന്നും രോഹിത്തിനോട് പറയുകയായിരുന്നു.
പന്ത് ഉറപ്പിച്ച് പറഞ്ഞതോടെ അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാമെന്ന തീരുമാനത്തിലായി. എന്നാൽ ഇത് പരിശോധിച്ചപ്പോൾ അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്ന് വ്യക്തമായതോടെ റിവ്യൂ പാഴായി.
ഇതിന് ശേഷം റിവ്യൂ പഴയല്ലോ എന്ന ഭാവത്തിൽ രോഹിത്ത് പന്തിനെ നോക്കുന്നതും ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഒരു കൈകൊണ്ട് മുഖം മറച്ച് പിടിച്ച് നിൽക്കുന്ന പന്തിനെയാണ് വീഡിയോയിൽ കാണുന്നത്.
— Jagadhish D (@MSdhoni7788) November 3, 2019
ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരത്തില്‍ ഇന്ത്യ തോൽവി സമ്മതിച്ചിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിക്കായിരുന്നു മത്സരം. ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ ടി20യില്‍ ഒമ്പത് തവണ മത്സരിച്ചിട്ടുണ്ട്. ഇതില്‍ എട്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ 148 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.
149 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു. ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 148 റണ്‍സ് നേടിയത്. അതേസമയം ഇന്ത്യയ്ക്കായി ശിവം ദുബേ ടി20യില്‍ അരങ്ങേറ്റം നടത്തി. എന്നാല്‍ ഒരു റണ്‍സ് മാത്രമാണ് ദുബേ അടിച്ചെടുത്തത്. ഒമ്പത് റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായി. വീരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ബംഗ്ലാദേശിനെതിരെയുള്ള ടി20യില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.