“സല്ലുവെന്ന് വിളിക്കണോ അതോ സ്‌റ്റൈലിഷ് ഡിക്യു എന്ന് വിളിക്കണോ”; ദുല്‍ഖറിന് ഒപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവച്ച് ശോഭന

November 1, 2019

ചലച്ചിത്രതാരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ള വിശേഷങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് നടി ശോഭന ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു സെല്‍ഫി ചിത്രം. ദുല്‍ഖര്‍ സല്‍മാനോടൊപ്പമുള്ള ഒരു സെല്‍ഫിയാണ് ശോഭന പങ്കുവച്ചത്. ഇതിന് താരം നല്‍കിയ അടിക്കുറിപ്പാണ് ഏറെ രസകരം. ‘സല്ലുവെന്ന് വിളിക്കണോ  സ്‌റ്റൈലിഷ് ഡിക്യുവെന്ന് വിളിക്കണോ’ എന്നാണ് ശോഭന ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ ശോഭനയും ഒരു കഥാപാത്രമായെത്തുന്നുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. 2016ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിച്ച ‘തിര’യാണ് ശോഭന വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം.

Read more:‘പെണ്ണിനെ പെണ്ണ് കാക്കുന്ന ദിവസം വരുന്നു’; ശ്രദ്ധനേടി ‘ഉൾട്ട’യുടെ ട്രെയ്‌ലർ

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. ‘മണിച്ചിത്രത്താഴ്’, ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷ്ണര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.