ഷൈലോക്ക് റിലീസ് നീട്ടി; മാമാങ്കത്തിന് വേണ്ടി മാറിക്കൊടുത്തതെന്ന് നിർമാതാവ്
മമ്മൂട്ടി നായകനായി എത്തുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ചിത്രത്തിന്റ റിലീസ് ജനുവരി 23 ലേക്ക് മാറ്റിയതായി നിർമാതാവ് ജോബി ജോർജ് അറിയിച്ചു. ചിത്രം ആദ്യം ക്രിസ്മസിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മമ്മൂട്ടി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ എന്ന ചിത്രത്തിന്റെ വർക്ക് പൂർത്തിയാകാത്തതുകൊണ്ട് ഷൈലോക്കിന്റെ റിലീസ് മാറ്റുകയാണെന്നാണ് നിർമാതാവ് അറിയിച്ചത്.
അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. ഗുഡ്വില് എന്റര്‍ടെയ്മെന്റ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായകന്. തമിഴ് നടന് രാജ് കിരണ്‍ ആണ് ഹീറോ. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗോപി സുന്ദറാണ് ഈ സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന് രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. മീനയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്.
Read also: കല്യാണ ക്ഷണക്കത്ത് തൂവാലയിൽ, സമ്മാനമായി വിത്തുകളും മരത്തൈകളും; ഇതിന് പിന്നിലെ കാരണമിതാണ് !
അതേസമയം നാലു ഭാഷകളിലായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ നവംബർ 21 ന് ചിത്രം തിയേറ്ററുകളിലെത്തും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. നവംബറിൽ നിന്നും ഡിസംബറിലേക്കാണ് മാമാങ്കം റിലീസ് മാറ്റിയത്. ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന റിലീസ് തീയതി ഡിസംബർ 12 ആണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.