‘എന്നാ ചിരിയാ…’! ഫോണിലെ കാമറയിലേക്ക് നോക്കി പൂച്ചയുടെ കിടിലന്‍ സ്‌മൈല്‍: ചിത്രങ്ങള്‍

November 4, 2019

ഒരു ചിരി കണ്ടാല്‍ അതുമതി… എന്ന പാട്ടുവരി ഓര്‍മ്മയില്ലേ… ഇപ്പോഴിതാ ആരുടേയും ഹൃദയം കവരുന്ന ഒരു ചിരിയാണ്. എന്നാല്‍ ഈ ചിരി ഒരു പൂച്ചയുടേതാണ് എന്ന വസ്തുതയാണ് കൗതുകം നിറയ്ക്കുന്നത്. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഈ പുച്ചക്കുട്ടി.

Read more:പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ; മമ്മൂട്ടിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ബ്ലോസം എന്നാണ് ഈ പൂച്ചക്കുട്ടിയുടെ പേര്. ഉടമയായ ലോറന്‍ ബൗട്‌സ് ആണ് ഫോണിലെ കാമറ നോക്കി ചിരിക്കുന്ന പൂച്ചയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ലോറന്‍ ബൗട്‌സിന് മൂന്ന് പൂച്ചകളുണ്ട്. ബബിള്‍സ്, ബട്ടര്‍കപ്പ് എന്നിങ്ങനെയാണ് മറ്റ് പൂച്ചകളുടെ പേര്. ലോറന്‍ പങ്കുവച്ച ചിത്രങ്ങളില്‍ ഈ പൂച്ചകളെയും കാണാം.പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ പക്ഷികളും മൃഗങ്ങളുമൊക്കെ വൈറലാകാറുണ്ട്. പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്ന തത്തമ്മയും അഭിനയിക്കുന്ന കുതിരയും നായയുമെല്ലാം അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇക്കൂട്ടരുടെ ഇടയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ചിരിക്കുന്ന ഈ പൂച്ചക്കുട്ടിയും.