‘എന്താ ഭാവം…!’; വേദിയിലെ കുരുന്നുകളുടെ ഡാന്‍സിനൊപ്പം കുട്ടിടീച്ചറുടെ ഭാവപ്രകടനം: വൈറല്‍ വീഡിയോ

November 18, 2019

നിഷ്‌കളങ്കതയും കുട്ടിത്തവും നിറഞ്ഞ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ അതിവേഗം വൈറലാകാറുണ്ട്. ഇപ്പോഴിതാ സൈബര്‍ ലോകത്തിന്റെ മനം നിറയ്ക്കുകയാണ് ഒരു കൊച്ചു പെണ്‍കുട്ടി.

സ്റ്റേജില്‍ ഡാന്‍സ് ചെയ്യുന്ന കുരുന്നുകള്‍ക്ക് വേദിയുടെ സമീപത്തിരുന്ന് ഭാവങ്ങള്‍ നല്‍കുകയാണ് ഈ മിടുക്കി. ‘സ്റ്റേജില്‍ ഉള്ള കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചത് ഈ മിടുക്കി ആണെന്ന് തോന്നുന്നു’. എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Read more:‘ഓരോ വിജയത്തിലും പരാജയത്തിലും തോളോടുതോൾ ചേർന്ന് നിന്ന സൗഹൃദം’; പഴയ ചിത്രം പങ്കുവെച്ച് മോഹൻലാൽ

എന്തായാലും ഈ കുട്ടിടീച്ചറുടെ ഭാവപ്രകടനവും താളംപിടിയ്ക്കലുമൊക്കെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. നിരവധി പേരാണ് ഈ മിടുക്കിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഭാവിയില്‍ ഈ മിടുക്കി മികച്ച ഒരു ഡാന്‍സ് ടീച്ചറാകുമെന്നാണ് കൂടുതല്‍ പേരും ഈ വീഡിയോയ്ക്ക് നല്‍കുന്ന കമന്റ്.