തിരിച്ചുവരവില്ലാത്ത ചൊവ്വദൗത്യം, നഗരനിർമിതിക്ക് ആളുകളും സാധനസാമഗ്രികളുമായി 1000 സ്റ്റാർഷിപ്പുകൾ

November 13, 2019

ചൊവ്വ എന്ന സ്വപ്ന ദൗത്യത്തിലേക്ക് മനുഷ്യൻ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശ ഗവേഷകർ ഒന്നടങ്കം പ്രതീക്ഷ പുലർത്തുന്നതും ചൊവ്വയിലാണ്. ഭൂമിയിലെന്ന പോലെ ചൊവ്വ വാസയോഗ്യമാക്കി എടുക്കാനാണ് ലക്ഷ്യം. ഏകദേശം ആ ലക്ഷ്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയുമാണ്. ഐ എസ് ആർ ഒയും, നാസയുമെല്ലാം ഉറ്റു നോക്കുന്നതും ആ ലക്ഷ്യ സാക്ഷാത്കാരത്തിനായാണ്. അത് വിദൂരമല്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

തിരിച്ചുവരവില്ലാത്ത ചൊവ്വ യാത്രക്കുള്ള തയാറെടുപ്പിലാണ് സ്പേസ് എക്സ് മേധാവി ഇലോൺ മാക്സ്. വലിയ പദ്ധതിയാണ് മാക്സ് രൂപീകരിച്ചിരിക്കുന്നത്. 2022 ൽ ചൊവ്വയിൽ ഒരു വലിയ നഗരമുയരുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ.

തിരിച്ചുവരവില്ലാത്ത ഒരു യാത്രയാകും അത്. അവിടെ താമസിക്കാനുള്ള ഒരു വിഭാഗം ആളുകളും നഗരനിർമിതിക്ക് വേണ്ട സാധന സാമഗ്രികളുമായാണ് 2022 ൽ ചൊവ്വ ദൗത്യം ആവിഷ്കരിക്കപ്പെടുന്നത്. ഒരു ട്വിറ്റർ കമന്റിന് ഇലോൺ മാക്സ് നൽകിയ മറുപടിയിലാണ് ഇത്രയും വിപുലമായ ചൊവ്വ പദ്ധതിയാണ് മനസ്സില്‍ എന്ന് വ്യക്തമാക്കിയത്.

ഇത്തരത്തിൽ ആളുകളെയും സാധന സാമഗ്രികളെയും ചൊവ്വയിൽ എത്തിക്കാൻ 1000 സ്റ്റാർഷിപ്പുകളാണ് സ്പേസ് എക്സ് ഒരുക്കുന്നത്. പക്ഷെ ശാസ്ത്രീയപരമായും സാങ്കേതികപരമായും വളരെ വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമായിരിക്കും ഇത്.

Read More:കല്യാണ ചെക്കൻ്റെ കൂട്ടുകാരുടെ അടവൊക്കെ കയ്യിലിരിക്കട്ടെ, പൂജാരി പുലിയാണ് -വീഡിയോ

കാരണം രണ്ടുവർഷത്തിൽ ഒരിക്കൽ ആണ് ചൊവ്വയും ഭൂമിയും മുഖാമുഖം വരുന്നത്. അതിനൊപ്പം സാധനങ്ങൾ ചൊവ്വയിൽ എത്തിക്കാൻ തന്നെ ഇരുപതിലധികം വർഷങ്ങൾ വേണ്ടി വരും. മാത്രമല്ല, ഇതൊരു തിരിച്ചുവരവില്ലാത്ത യാത്രയാണെന്ന് ആവർത്തിച്ച് ഇലോണും സമ്മതിക്കുന്നുണ്ട്.