മാറ്റത്തിന് തുടക്കമിട്ട് ഇലോൺ മസ്‌ക് ; ആദ്യ പരസ്യവുമായി ടെസ്‌ല

November 21, 2023
Elon Musk's Tesla first Advertisement

വിപണിയിലെ പരസ്യത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഏതൊരു ഉത്പന്നവും വില്‍പനയക്കായി വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി ഭീമമായ തുക ചെലവഴിച്ചാണ് പരസ്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹനലോകത്തെ രാജക്കന്മാരായ ടെസ്‌ല വാണിജ്യ അടിസ്ഥാനത്തില്‍ പരസ്യങ്ങള്‍ ചെയ്തിരുന്നില്ല. പണം മുടക്കി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പരസ്യം നൽകില്ലെന്നായിരുന്നു സ്ഥാപകനായ ഇലോൺ മസ്‌കിന്റെ നിലപാട്. പരസ്യത്തിനായി ചെലവഴിക്കുന്ന പണം ടെസ്‌ലയെ കൂടുതൽ മികച്ചതാക്കാൻ ഉപയോഗിക്കുമെന്ന് പല തവണ മസ്‌ക് വ്യക്തമാക്കിയതുമാണ്. ( Elon Musk’s Tesla first Advertisement)

എന്നാൽ ഈ നിലപാടിൽ നിന്ന് വ്യത്യസ്തമായി ടെസ്‌ല ആദ്യമായി ഒരു പരസ്യം നിർമ്മിച്ചിരിക്കുകയാണ്. ഉൽപ്പന്നം മെച്ചപ്പെടുത്തലിലും ഉടമസ്ഥരുടെ വാക്കാലുള്ള പ്രമോഷനിലും മാത്രം ആശ്രയിക്കുന്നതിനും പകരമായിട്ടാണ് മാറ്റം.

കമ്പനിക്കായി പരസ്യം വേണമെന്ന് നേരത്തെ നിക്ഷേപകർ പലതവണ ആവശ്യമുന്നിയിച്ചിരുന്നുവെങ്കിലും അപ്പോഴെല്ലാം അതിനെ തള്ളിക്കളയുകയാണ് മസ്‌ക് ചെയ്തത്. ടെസ്‌ല എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് കൂടുതല്‍ പരിചയമില്ലാത്ത ഉപഭോക്താക്കളിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നതിൽ പരസ്യത്തിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നായിരുന്നു നിക്ഷേപകരുടെ വാദം.

എന്നാൽ ഈ വർഷം തുടക്കത്തിൽ നടന്ന വാർഷിക സമ്മേളനത്തിനിടെയാണ് ടെസ്‌ലയും പണം മുടക്കി പരസ്യം ചെയ്യുമെന്ന സൂചന മസ്‌ക് നൽകുന്നത്. ജൂൺ മുതൽ തന്നെ ഗൂഗിൾ വഴി ടെസ്‌ല ചെറിയ രീതിയിൽ പരസ്യം നൽകി തുടങ്ങിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ നൂറുകണക്കിന് പുതിയ പരസ്യങ്ങൾ ഉൾപ്പെടുത്തി കൂടുതൽ വിപുലമായ പ്രചാരണം നടത്തി.

അതിന്റെ തുടർച്ചയായി ഒരു പരസ്യ വിഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ടെലിവിഷൻ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ തരത്തിലുള്ള പരസ്യമാണ് കമ്പനി അധികൃതർ പുറത്തിറക്കിയിട്ടുള്ളത്. കമ്പനിയുടെ സുരക്ഷ എടുത്തു കാണിക്കുന്നതാണ് ആദ്യ പരസ്യം. പുതിയ വാഹനങ്ങളിൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മുൻനിര ഫീച്ചറുകളുടെ കൂട്ടത്തിൽ ഒന്നാണ് സുരക്ഷ.

Read Also : അമിതമായി യൂട്യൂബ് വീഡിയോ കാണുന്നവരാണോ.. പരിധിവരെ കുറയ്ക്കാന്‍ വഴിയുണ്ട്..

റോഡിലുള്ള എല്ലാ ടെസ്‌ല വാഹനങ്ങളുടേയും സൂക്ഷ്‌മമായ വിവരങ്ങൾ വരെ കമ്പനിയുടെ പക്കൽ ഭദ്രമാണ്. എത്ര ദൂരതാണ് ഡ്രൈവറുടെ സീറ്റുകളുള്ളതെന്നും അപകടം സംഭവിച്ചാൽ എത്രാമത്തെ മില്ലി സെക്കൻഡിലാണ് എയർബാഗ് പ്രവർത്തിക്കുന്നത് അടക്കമുള്ള വിവരങ്ങലും ടെസ്‌ലയുടെ ഡാറ്റാബേസിലുണ്ട്. 32 സെക്കന്‍ഡ്‌ ദൈർഘ്യമുള്ള യുട്യൂബ് വിഡിയോ അവസാനിക്കുന്നത് ടെസ്ലയുടെ മോഡൽ 3 ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സ്‌ക്രീനിലാണ്.

Story Hihlghts: Elon Musk’s Tesla first Advertisement