15 മിനുട്ട് ചാര്‍ജിങ്ങില്‍ 510 കിലോമീറ്റര്‍; ടെസ്‌ലയോട് മത്സരിക്കാന്‍ ഇ-കാറുമായി ഷവോമി

December 30, 2023

മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് നിര്‍മാണരംഗത്തെ വമ്പന്‍മാരായ ചൈനീസ് കമ്പനി ഷവോമി കാര്‍ നിര്‍മാണരംഗത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം എസ്.യു.7 എന്ന പേരില്‍ ഈ വാഹനം പുറത്തിറക്കിയിരുന്നു. കാഴ്ചയിലും സാങ്കേതിക വിദ്യയിലും ഒരുപടി മുന്നിലാണ് ഈ വാഹനശ്രേണി. 2024- ആദ്യവാരം വാഹനം ചൈനീസ് വിപണിയില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷവോമിയുടെ പുത്തന്‍ ഇലക്ട്രിക് കാറിന്റെ വിശേഷങ്ങള്‍ അറിയാം. ( Xiaomi launched the first electric car )

മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പ് വിപണിയിലെ ശക്തമായ മത്സരം മൂലം പുതിയ മേഖലകളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് പല സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനികളും. 10 വര്‍ഷം മുമ്പ് മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ഷവോമിയാണ് മാറ്റത്തിനു തുടക്കമിടുന്നത്. ഇലക്ട്രിക് കാര്‍ നിര്‍മ്മാണരംഗത്താണ് ഷവോമിയുടെ ഭാഗ്യപരീക്ഷണം. അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങുന്ന ഷവോമി എസ് യു സെവന്‍, ടെസ്ലയുടെ മോഡല്‍ എസിനോടും പോര്‍ഷെ ടൈകാന്‍ എന്നി മോഡലുകളോടാണ് ഏറ്റുമുട്ടുക. അടുത്ത ഒന്നര ദശാബ്ദത്തിനുള്ളില്‍ ആഗോള കാര്‍ വിപണിയില്‍ മുന്‍നിരയിലെത്തുകയാണ് ഷവോമിയുടെ ലക്ഷ്യം.

ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയാണ് ചൈന. 2021-ലാണ് കാര്‍ വിപണിയിലേക്ക് കടക്കാനുള്ള പദ്ധതി ഷവോമി പ്രഖ്യാപിച്ചത്. ആഡംബര ഇലക്ട്രിക് കാര്‍ വിപണിയില്‍ ചൈനയില്‍ വലിയ സാധ്യതകളുണ്ടെന്ന തിരിച്ചറിവാണ് അതിനു കാരണം. ബീജിങ് ഓട്ടോമൊബൈല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് കാര്‍ നിര്‍മ്മിക്കുക. തുടക്കത്തില്‍ രണ്ട് മോഡലുകളാണ് ഷവോമി പുറത്തിറക്കുക. ഷവോമി എസ് യു സെവന്‍ അഥവാ സ്പീഡ് അള്‍ട്രാ സെവനും, ഷവോമി എസ് യു സെവന്‍ മാക്സുമാണ് അവ.

എസ് യു സെവന്‍ മോഡല്‍ രണ്ട് ബാറ്ററി വേരിയന്റുകളാണ് ഉള്ളത്. 73.6 കിലോവാട്ട്, 101 കിലോവാട്ട് എന്നിങ്ങനെയാണ് ബാറ്ററി കപ്പാസിറ്റിയിലാണ് വാഹനം ലഭ്യമാകുക. 73.6 ബാറ്ററി പാക്ക് മോഡലില്‍ 668 കിലോമീറ്ററും 101 കിലോവാട്ട് മോഡലില്‍ 800 കിലോമീറ്ററുമാണ് ദൂരപരിധി. ഫാസ്റ്റ് ചാര്‍ജിങ്ങും ഈ വാഹനത്തിന്റെ പ്രധാന സവിഷേശതയാണ്. അഞ്ച് മിനുട്ട് ചാര്‍ജിങ്ങില്‍ 220 കിലോമീറ്ററും 15 മ്ിനുട്ട് ചാര്‍ജിങ്ങില്‍ 510 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Read Also : “ഈ കടം ഞാൻ എന്നെങ്കിലും തീർക്കും, ചതിക്കില്ല ഉറപ്പ്”; പേഴ്സ് അടിച്ചുമാറ്റിയ കള്ളന്റെ കുറിപ്പ്!!

എസ്.യു. സെവന്‍ മോഡലിന്റെ പരമാവധി വേഗം മണിക്കൂറില്‍ 210 കീലോമീറ്ററാണ്. ഡ്യൂവല്‍ മോഡലുകളുള്ള ഷവോമി എസ് യു സെവന്‍ മാക്സിന്റെ സവിശേഷതകള്‍ വാഹനപ്രേമകളെ ഹരംകൊള്ളിക്കുന്നതാണ്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ 2.78 സെക്കന്‍ഡ് മാത്രം സമയമെടുക്കുന്ന ഈ മോഡലിന്റെ പരമാവധി വേഗം മണിക്കൂറില്‍ 265 കിലോമീറ്ററാണ്. വാഹനത്തിന്റെ വില വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

Story highlights : Xiaomi launched the first electric car