ഫേസ്ബുക്കിലെ ജോലി പോയി; സ്വന്തമായി കമ്പനി തുടങ്ങിയ യുവാവിന്റെ വരുമാനം 27 കോടി

February 9, 2024

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ടെക് മേഖലയിൽ ജോലി നഷ്ടമായവർ നിരവധിയാണ്. അതോടൊപ്പം നിരവധിയാളുകളുടെ ജോലികൾ അനിശ്ചിതത്തിലുമാണ്. ഈ സാ​ഹചര്യത്തിൽ ഫേസ്ബുക്കിലെ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ സ്വന്തമായി ടെക് കമ്പനി ആരംഭിച്ച് കോടികൾ പോക്കറ്റിലാക്കുന്ന യുവാവിന്റെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീ‍‍ഡിയയിൽ ചർച്ചയാകുന്നത്. ( Noah Kagan Fired By Facebook Now Earns Rs 27 Crores )

ടെക് പ്രേമിയായ നോഹ കഗൻ 41-കാരനായ എന്ന യുവാവാണ് ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം തിരിച്ചുപിടിച്ചത്. സി.എൻ.ബി.സി മേക്ക് ഇറ്റ്‌സ് മില്ലേനിയൽ മണി സീരീസിലാണ് നോഹ തൻ്റെ പ്രചോദനാത്മകമായ ജീവിതയാത്ര പങ്കിട്ടത്. 2005-ൽ ഫേസ്ബുക്കിലെ പ്രൊഡക്ട് മാനേജറായി ജോലി ആരംഭിച്ച നോ​ഹ ഒരു വർഷത്തിന് ശേഷം കമ്പനിയിൽ നിന്നും ‍പുറത്താക്കപ്പെട്ടു. ശേഷം ടെക് കമ്പനികളായ ഇന്റൽ, മിന്റ് ഡോട്ട് കോം എന്നിവയിലും നോഹ ജോലി ചെയ്തു.

ടെക് ഭീമൻമാരായ ഫേസ്ബുക്ക്, ഇന്റൽ അടക്കമുള്ള കമ്പനികളിലെ പരിചയസമ്പത്തിന്റെ ബലത്തിൽ 2010-ലാണ് ആപ്പ്സുമോ (AppSumo) എന്ന കമ്പനി സ്ഥാപിക്കുന്നത്. ഈ കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ നോഹ കഗന്റെ പ്രതിവർഷ ഇപ്പോഴത്തെ വരുമാനം 3.3 മില്യൺ ഡോളറാണ് (ഏകദേശം 27 കോടി). എല്ലാ കമ്പനികളെയും പോലെ തുടക്കത്തിൽ വലിയ രീതിയിലുള്ള പ്രതിസന്ധിയിലൂടെ കടന്നുപോയ ശേഷമാണ് കമ്പനി ലാഭത്തിലായത്. കഴിഞ്ഞ വർഷം സെയിൽസിലൂടെ തന്റെ കമ്പനി 80 മില്യൺ ഡോളർ വരുമാനമുണ്ടാക്കിയെന്നും നോഹ കഗൻ പറഞ്ഞു.

Read Also : ഹൃദയമില്ലാതെ 555 ദിവസങ്ങൾ; ജീവിച്ചത് കൃതൃമ ഉപകരണത്തിന്റെ സഹായത്തോടെ! അതിജീവനം..

Story highlights : Noah Kagan Fired By Facebook Now Earns Rs 27 Crores