ഹൃദയമില്ലാതെ 555 ദിവസങ്ങൾ; ജീവിച്ചത് കൃതൃമ ഉപകരണത്തിന്റെ സഹായത്തോടെ! അതിജീവനം..

February 9, 2024

കൃതൃമ ഉപകരണത്തിന്റെ സഹായത്തോടെ ഒരുവർഷത്തിലേറെ ആരോഗ്യവാനായി കഴിഞ്ഞ ചെറുപ്പക്കാരന്റെ ജീവിതമാണ് ഇപ്പോൾ ലോകശ്രദ്ധനേടുന്നത്. സ്റ്റാൻ ലാർക്ക് എന്ന ചെറുപ്പക്കാരനാണ് ഹൃദയമില്ലാതെ 555 ദിവസങ്ങൾ കഴിഞ്ഞത്. അദ്ദേഹത്തിന്റെ അതിജീവന കഥ മെഡിക്കൽ വിദഗ്ധർക്ക് പോലും അമ്പരപ്പ് ഉളവാക്കുന്നതാണ്.

ഒരു കൃതൃമ ഉപകരണത്തിന്റെ സഹായത്തോടെ ജീവിക്കേണ്ടി വരുമ്പോൾ അങ്ങേയറ്റം കരുതൽ ആവശ്യമുണ്ട്. എന്നാൽ, ഇത്രയും ദിവസം പിന്നിട്ടതിനൊപ്പം അയാൾ സുഹൃത്തുക്കൾക്കൊപ്പം ലളിതമായ കായിക വിനോദങ്ങളിലും ഏർപ്പെട്ടിരുന്നു എന്നതാണ് കൗതുകകരം.

2016 ൽ ഇരുപത്തിയഞ്ചാമത്തെ വയസിൽ ലാർക്കിനു പുതിയ ഹൃദയം ലഭിച്ചിരുന്നു. എന്നാൽ, അതിനുമുമ്പുള്ള 555 ദിവസങ്ങൾ ദാതാവിനായി കാത്തിരിക്കുകയായിരുന്നു കൃതൃമ ഉപകരണത്തിന്റെ സഹായത്തോടെ. കൃതൃമ ഹൃദയം പോലൊരു ഉപകരണം 555 ദിവസത്തേക്ക് ലാർക്ക് തന്റെ മുതുകിൽ ചുമന്നു.

Read also: മികച്ച പ്രകടനങ്ങളും അമ്പരപ്പിക്കുന്ന കഥാമുഹൂർത്തങ്ങളുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’- റിവ്യൂ

ഹൃദയസ്തംഭനമുണ്ടാകുമ്പോഴോ ഒരു രോഗിയെ ജീവനോടെ നിലനിര്ത്താനുള്ള സാഹചര്യങ്ങൾ ഇല്ലാതെ വരുമ്പോഴോ ആണ് ഈ താൽകാലിക ഉപകരണം ഉപയോഗിക്കുന്നത്. ആശുപത്രിയിൽ തന്നെ ദാതാവിനെ കിട്ടുംവരെ കാത്തിരിക്കുന്നതിന് പകരം ഈ ഉപകരണം കൂടെ കൂട്ടാൻ ലാർക്ക് തീരുമാനിക്കുകയിരുന്നു.

Story highlights- man lived without a heart for 555 days