അപരിചിത നമ്പറിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

February 2, 2024

വിവിധ തരത്തിലുള്ള തട്ടപ്പുകള്‍ക്കാണ് ദിവസവും സൈബര്‍ ലോകം സാക്ഷിയാകുന്നത്. ഇതിനായി ഓരോ ദിവസവും പുതുവഴികളുമായി എത്തുന്നവരാണ് തട്ടിപ്പുകാര്‍. വാട്‌സാപ്പ് മെസേജുകള്‍, ടെക്സ്റ്റ് മെസേജുകളുമായിട്ടെല്ലാം തട്ടിപ്പിന് കളമൊരുക്കുന്നത് പതിവാണ്. അത്തരത്തില്‍ തട്ടിപ്പുകാരില്‍ പെടാതിരിക്കാനുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ( Don’t attend video calls from strangers Kerala Police warns )

അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പാണ് കേരള പൊലീസ് നല്‍കുന്നത്.. മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള ഫോട്ടോ എടുക്കാനും സാധ്യതയുണ്ട്. ഈ ചിത്രങ്ങള്‍ പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനായി ഉപയോഗിച്ചേക്കാമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് മുന്നറിയിപ്പ്.

സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിന് ശേഷമാണ് ഇത്തരം തട്ടിപ്പ്‌സംഘങ്ങള്‍ വീഡിയോ കോള്‍ ചെയ്യുന്നത്. അതിനാല്‍തന്നെ അവരെടുക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയും. ഇതിലൊന്നും അകപ്പെടാതിരിക്കാന്‍ അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Read Also : ‘അജ്ഞാതൻ ഒളിപ്പിച്ച പണം അപരിചിതർക്ക്’; കേരളത്തിലെങ്ങും ചർച്ചയായി ‘ക്യാഷ് ഹണ്ട് ചലഞ്ച്’

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം; അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്. മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും. സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയും. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുത്.

Story highlights : Don’t attend video calls from strangers Kerala Police warns