അമിതമായി യൂട്യൂബ് വീഡിയോ കാണുന്നവരാണോ.. പരിധിവരെ കുറയ്ക്കാന്‍ വഴിയുണ്ട്..

November 21, 2023
How to avoid binge-watching YouTube videos

യൂട്യുബില്‍ വിഡിയോ കാണുന്നവരാണല്ലോ നാമെല്ലാവരും.. ഒഴിവ് സമയങ്ങളിലെ ബോറടി മാറ്റാനും പുതിയ കാര്യങ്ങളെക്കുറിച്ച് അറിയാനുമെല്ലാം നാം യൂട്യൂബിലെ വ്യത്യസ്തമായ വീഡിയോകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ഈ രീതി തുടരുന്ന പ്രവണതകള്‍ പലസമയങ്ങളിലും നമുക്ക് വിനയാകാറുണ്ടല്ലോ… (How to avoid binge-watching YouTube videos)

ഇടവേളകളില്‍ കുറച്ചുസമയം ചെലവഴിക്കാമെന്ന് കരുതുന്ന നമ്മെ യുട്യൂബ് അധികൃതരുടെ കൃത്യമായ പ്ലാനിങ്ങുകളാണ് കൂടുതല്‍ സമയം പിടിച്ചിരുത്തുന്നത്. ഇതിനായി വിവിധ തരത്തിലുള്ള ഫീച്ചറുകളാണ് ഒരുക്കിയിട്ടുള്ളത്. ഓട്ടേ പ്ലേ, ആകര്‍ഷകമായ വീഡിയോകള്‍ ഉള്‍പ്പെടുത്തിയ ഒരു സൈഡ്ബാര്‍ അടക്കമുള്ളവയാണ് ഇതിലുള്‍പ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ അനാവശ്യമായി സമയം ചെലവഴിക്കുന്നതില്‍ നിന്ന് ഒരു പരിധിവരെ രക്ഷനേടാനാകും. അതിനായി യൂട്യുബ് സെറ്റിങ്‌സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും.

പ്രധാനമായും ഉപയോക്താക്കളെ ആപ്പില്‍ പിടിച്ചിരുത്തുന്നത് ഓട്ടേപ്ലേ ഫീച്ചറാണ്. നിലവിലെ വീഡിയോ അവസാനിക്കുന്നതോടെ മറ്റൊരു വീഡിയോ സ്വമേധയാല്‍ പ്ലേ ചെയ്യുന്നതിനാണ് യുട്യൂബ് ഈ രീതി ഉപയോഗിക്കുന്നത്. ഇങ്ങനെ തുടര്‍ച്ചയായി വീഡിയോകള്‍ വരുന്നതോടെ ഉപയോക്താവിനെ കൂടുതല്‍ സമയം നിലനിര്‍ത്താനാകും. ഓട്ടോപ്ലേ ഫീച്ചര്‍ ഡിസേബിള്‍ ചെയ്യുന്നതോടെ ഒരുപരിധി നിങ്ങള്‍ക്ക് സമയം ലാഭിക്കാനാകും. നിങ്ങള്‍ കാണുന്ന വീഡിയോയുടെ വിന്‍ോഡോയില്‍ തന്നെ ഓട്ടോപ്ലേ ബട്ടണ്‍ കാണാനാകും

സാധാരണായായി ഹോംപേജില്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ കാണുന്നതായിരിക്കും പതിവ്. യുട്യൂബ് അൽഗോരിതം അനുസരിച്ചു നിങ്ങൾ കാണാൻ ഏറ്റവും സാധ്യതയുള്ള വീഡിയോകൾ ആയിരിക്കും ഹോം പേജില്‍ വരിക. ഇത്തരത്തില്‍ ആകര്‍ഷകമായ തരത്തിലുള്ള തമ്പ്‌നെയിലുകളും ക്യാപ്ഷനുകളുമുള്ള വീഡിയോകൾ കാണുന്നതിന് പകരം സബ്‌സ്‌ക്രിപ്‌ഷനുകളിലേക്കോ നിങ്ങളുടെ വീഡിയോ ലൈബ്രറിയിലേക്കോ നേരെ പോകുക. ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുന്നതിനുള്ള പ്രവണത വരുമെന്നതിനാലാണ് ഹോംപേജ് പൂര്‍ണമായും ഒഴിവാക്കി സബ്‌സ്‌ക്രിപ്‌ഷൻ പേജ് ശുപാർശ ചെയ്യുന്നത്.

Read Also : ഇൻസ്റ്റാഗ്രാം കളയാതെ ത്രെഡ്സ് ഒഴിവാക്കാണോ..? വഴിയുണ്ട്…!

യുട്യൂബ് ഹോംപേജിന്റെ ഇടത് സൈഡ്‌ബാറിൽ സബ്‌സ്‌ക്രിപ്‌ഷനുകളിലേക്കുള്ള ഒരു ലിങ്ക് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന വിൻഡോയിൽ നിങ്ങൾ പിന്തുടരാൻ തീരുമാനിച്ച ചാനലുകൾ അപ്‌ലോഡ് ചെയ്‌ത എല്ലാ വീഡിയോകളുടെയും ഒരു ലിസ്റ്റ് ഇവിടെ കാണാം. ഇതിൽ നിന്നും കാണാൻ ഇഷ്ടപ്പടുന്ന വിഡിയോകൾ മാത്രം കാണുക. അതോടൊപ്പം സബ്‌സ്‌ക്രിപ്‌ഷൻ പേജിനായി ഒരു ബുക്ക്‌മാർക്ക് ഉണ്ടാക്കുക എന്നതും ഒരു എളുപ്പ വഴിയാണ്.

Story Highlights : How to avoid binge-watching YouTube videos