കാർത്തിയും ജ്യോതികയും ഒന്നിക്കുന്ന ‘തമ്പി’ ടീസർ പുറത്ത്

November 16, 2019

‘പാപനാശ’ത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘തമ്പി’യുടെ ടീസർ പുറത്ത്. ജ്യോതികയും കാർത്തിയും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ നിഖില വിമലാണ് കാർത്തിയുടെ നായികയായെത്തുന്നത്. സസ്പെൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ സമീർ അരോറ, രെൺസിൽഡിസിൽവ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ്.

കൈതിക്ക് ശേഷം കാർത്തി നായകനാകുന്ന ചിത്രം കൂടിയാണ് ‘തമ്പി’. ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തും. ഇലവരസ് ,സത്യരാജ് തുടങ്ങിയവരാണ് ഇവർക്ക് പുറമെ ‘തമ്പി’യിൽ അണിനിരക്കുന്നത്. ആർ ഡി രാജ ശേഖർ ഛായാഗ്രഹണവും , ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു.