ജനനം മുതൽ 20 വയസ് വരെ ഓരോ ആഴ്ചയിലും അച്ഛൻ പകർത്തിയ മകളുടെ ചിത്രങ്ങൾ; അമ്പരപ്പിച്ച് അവസാനത്തെ ചിത്രം- വീഡിയോ

November 16, 2019

ഒരു മനുഷ്യന്റെ വളർച്ച അത്ഭുതപ്പെടുത്തുന്ന പ്രക്രിയ തന്നെയാണ്. കാരണം എത്ര വേഗമാണ് മനുഷ്യ ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. പലപ്പോഴും മാസങ്ങൾക്ക് ശേഷം ഒരാളെ കണ്ടാൽ പോലും എത്രത്തോളം മാറി പോയി എന്ന് നമുക്ക് തോന്നും. സാങ്കേതിക വിദ്യയുടെ വളർച്ച ആ മാറ്റങ്ങളെ മനസിലാക്കാനും സഹായിക്കും. ഒരു അച്ഛൻ തന്റെ മകൾ ജനിച്ചപ്പോൾ മുതലുള്ള ചിത്രങ്ങൾ ഓരോ ആഴ്ചയിലായി പകർത്തിയ കാഴ്ചയാണ് ഇപ്പോൾ അത്ഭുതപ്പെടുത്തുന്നത്.

Read More:പ്രണയിനിയായി മാനുഷി ഛില്ലർ; മുൻ ലോകസുന്ദരിയുടെ സിനിമാപ്രവേശനം അക്ഷയ് കുമാറിനൊപ്പം!

മകളുടെ ഓരോ ആഴ്ചയിലേയും ചിത്രങ്ങൾ ഇരുപതു വയസുവരെ അദ്ദേഹം പകർത്തി. ഒടുവിൽ ടൈം ലാപ്സ് എന്ന എഡിറ്റിംഗ് സഹായത്തോടെ ഈ ചിത്രങ്ങൾ ചേർത്ത് വച്ചപ്പോൾ ഒരു വിസ്മയം തന്നെയാണ് കാണാൻ സാധിച്ചത്.

എല്ലാ ആഴ്ചയും ഒരേ പശ്ചാത്തലത്തിലാണ് നെതർലൻഡ് സ്വദേശിയായ അച്ഛൻ മകളുടെ ചിത്രങ്ങൾ പകർത്തിയത് .

 

.

ഇരുപതാമത്തെ വയസ് എത്തിയപ്പോൾ അതൊരു അത്ഭുതം തന്നെയായി മാറി. മനുഷ്യന്റെ വളർച്ച എത്ര അത്ഭുതപ്പെടുത്തുന്നതാണെന്നു ഈ അഞ്ചു മിനിറ്റ് വീഡിയോ കാണിച്ചു തരുന്നു.