‘കമ്യൂണിസ്റ്റുകാരനായി നടക്കുകയല്ല, കമ്യൂണിസ്റ്റുകാരനായി ജീവിക്കണം’; അണ്ടർവേൾഡ് ടീസർ

November 4, 2019

സിനിമകൾ പലപ്പോഴും ജീവിതത്തോട് ചേർന്നുനിൽക്കുന്നവയാണ്. തിയറ്ററുകളിൽ മികച്ച പ്രതികരണംനേടി മുന്നേറിക്കൊണ്ടിരിക്കുന്ന ആസിഫ് അലി ചിത്രമാണ് അണ്ടർവേൾഡ്. ചലച്ചിത്രപ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് സിനിമയുടെ പുതിയ ടീസർ. മലയാളത്തിന് ഒരു പിടി മികച്ച സിനിമകൾ സമ്മാനിച്ച അരുൺ കുമാർ അരവിന്ദാണ് പുതിയ ചിത്രവും ഒരുക്കുന്നത്.

ചിത്രത്തിൽ സ്റ്റാലിൻ ജോൺ എന്ന കഥാപാത്രമായാണ് ആസിഫ് അലി വേഷമിടുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി ആസിഫിനൊപ്പം മകൻ ആദം അലിയും  എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുകേഷ്, ലാല്‍ ജൂനിയര്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മികച്ച പ്രതികരണം നേടിയിരുന്നു.

കോക്ക് ടെയിൽ’,‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘വൺ ബൈ റ്റു’, ‘കാറ്റ്’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷം അരുൺ എത്തുന്ന ചിത്രമാണ് ‘അണ്ടർവേൾഡ്‌’. ‘ഞാൻ സ്റ്റീവ് ലോപ്പസ്’, ‘ബഷീറിന്റെ പ്രേമലേഖനം’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫർഹാൻ എത്തുന്ന ചിത്രം കൂടിയാണ് അണ്ടർവേൾഡ്. ഷിബിൻ ഫ്രാൻസിസ് തിരക്കഥ ഒരുക്കുന്ന ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Read also: റെയിൽവേ പ്ലാറ്റ് ഫോമിലൂടെ ഫോൺ വിളിച്ചുകൊണ്ട് നടന്ന യുവതി ട്രാക്കിലേക്ക് ; വീഡിയോ 

അതേസമയം ആസിഫ് അലിയുടേതായി വെള്ളിത്തിരയിൽ എത്തിയ അവസാന ചിത്രം കക്ഷി അമ്മിണിപ്പിള്ളയാണ് . ചിത്രത്തിൽ വക്കീലായാണ് താരം എത്തുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിനും ലഭിച്ചത്. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ മികവ് പുലർത്തുന്ന താരമാണ് ആസിഫ് അലി. വെള്ളിത്തിരയിൽ തിരക്കുള്ള താരത്തിന്റേതായി ഇനിയും നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്.