പ്രണയഭാവങ്ങളില്‍ സിജു വിത്സണ്‍; മനോഹരം ഈ പ്രണയഗാനം

November 1, 2019

ചില പാട്ടുകള്‍ കാലാന്തരങ്ങള്‍ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കും. പ്രത്യേകിച്ച് പ്രണയഗാനങ്ങള്‍. മനോഹരങ്ങളായ പ്രണയഗാനങ്ങള്‍ എക്കാലത്തും പ്രേക്ഷകര്‍ നെഞ്ചിലേറ്റാറാണ് പതിവ്. ഇപ്പോഴിതാ പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു പ്രണയഗാനം. ‘വാര്‍ത്തകള്‍ ഇതുവരെ’ എന്ന ചിത്രത്തിലെ ‘സ്വപ്‌നം തേടാം…’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. സിജു വിത്സണും അഭിരാമിയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് ഗാനത്തിലെ വരികള്‍. മെജോ ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു. ജി വേണുഗോപാലും അഞ്ജു ജോസഫും ചേര്‍ന്നാണ് ആലാപനം. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ മറ്റ് ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read more:അന്ന് പൂട്ടാന്‍ തീരുമാനിച്ച ആ സര്‍ക്കാര്‍ സ്‌കൂള്‍ അങ്ങനെ എടക്കാട് ബറ്റാലിയനില്‍ റിസോര്‍ട്ടായി: വീഡിയോ

നവാഗതനായ മനോജ് നായര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്. വിനയ് ഫോര്‍ട്ട് നെടുമുടി വേണു, നന്ദു, മാമുക്കോയ, സൈജു കുറുപ്പ്, അലന്‍സിയര്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എല്‍ദോ ഐസക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റ്, പിഎസ്ജി എന്റര്‍ടെയ്‌മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് വാര്‍ത്തകള്‍ ഇതുവരെ എന്ന സിനിമയുടെ നിര്‍മ്മാണം.