ആരും പറഞ്ഞുപോകും ‘സോ ക്യൂട്ടെന്ന്’; മകനൊപ്പം വിനയ്‌ ഫോര്‍ട്ടിന്റെ ഡബ്‌സ്മാഷ്: വീഡിയോ

November 16, 2019

ചലച്ചിത്രതാരങ്ങളുടെ വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വിനയ് ഫോര്‍ട്ടും മകനുമാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. വിനയ് ഫോര്‍ട്ടും മകന്‍ വിഹാനും ചേര്‍ന്നുള്ള ഡബ്‌സ്മാഷ് വീഡിയോയാണ് സോഷ്യല്‍മീഡിയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

വിനയ് ഫോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ള വീഡിയോകളില്‍ പലപ്പോഴും നിറസാന്നിധ്യമാണ് വിഹാന്‍. വിനയ് ഫോര്‍ട്ടിനെപ്പോലെ സോഷ്യല്‍മീഡിയയില്‍ കുഞ്ഞു വിഹാനും ആരാധകരും ഏറെയുണ്ട്.

 

View this post on Instagram

 

My boy ❤️ #vinayforrt #vinayforrtjr

A post shared by Vinay Forrt (@vinayforrt) on


തന്മയത്വത്തോടെയുള്ള അഭിനയം കൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് വിനയ് ഫോര്‍ട്ട്. ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിച്ച ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതേസമയം ‘തമാശ’യാണ് വിനയ് ഫോര്‍ട്ടിന്റെതായി തിയേറ്ററുകളില്‍ അവസാനമെത്തിയ ചിത്രം. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more:അഭിഭാഷകയായി അമ്മയുടെ സത്യപ്രതിജ്ഞ; ജഡ്ജിയുടെ കൈയിലിരുന്ന് സാക്ഷിയായി കുഞ്ഞ്: സ്‌നേഹവീഡിയോ

 

View this post on Instagram

 

???

A post shared by Vinay Forrt (@vinayforrt) on

നവാഗതനായ അഷ്‌റഫ് ഹംസ സംവിധാനം നിര്‍വഹിച്ച ‘തമാശ’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകസ്വീകാര്യത നേടി. ചിത്രത്തില്‍ ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രമായെത്തുന്ന ‘വാര്‍ത്തകള്‍ ഇതുവരെ’ എന്ന ചിത്രവും അണിയറയില്‍ ഒരുക്കത്തിലാണ്. വിനയ് ഫോര്‍ട്ടിനൊപ്പം സിജു വില്‍സണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. നവാഗതനായ മനോജ് നായര്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ’ എന്നാണ് സൂചന.

 

View this post on Instagram

 

My boy #vinayforrt #vinayforrtjr

A post shared by Vinay Forrt (@vinayforrt) on