‘ക്രിസ്മസ് അല്ല സർക്കസ്’; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ടൂറിനു പോകാൻ അച്ഛനോട് അനുവാദം ചോദിക്കുന്ന മിടുക്കി: വൈറല്‍ വീഡിയോ

November 12, 2019

കുട്ടികളുടെ കുസൃതി നിറഞ്ഞ സംസാരങ്ങളും ചിരിയുമൊക്കെ കാണാനും കേൾക്കാനും ആളുകൾക്ക് വളരെ ഇഷ്ടമാണ്.  കുസൃതിക്കുറുമ്പുകളുടെ വിഡിയോകൾ സാമൂഹ്യമാധ്യമങ്ങളില്‍ അതിവേഗം തരംഗമാകാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം ഒരു ഒന്നാം ക്‌ളാസ്സുകാരിയാണ്. സ്‌കൂളിൽ നിന്നും ടൂറിനു പോകാൻ അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കാൻ കഷ്ടപ്പെടുകയാണ് ഈ കുറുമ്പി.

ചിരിപ്പിച്ചാണ് കുട്ടിത്താരം സംസാരം തുടങ്ങുന്നത്. ‘ക്രിസ്മസ് ഞാൻ കണ്ടിട്ടില്ലെന്നാണ് പറയുന്നത്. കുറേതവണ ആലോചിച്ച ശേഷം ‘ക്രിസ്മസ് അല്ല സർക്കസ്’ എന്ന് തിരുത്തുന്നു. സർക്കസ് കാണാൻ സ്‌കൂളിൽ നിന്നും പോകാൻ 600 രൂപ വേണം. അത് നാളെ തന്നെ കൊടുക്കുകയും വേണം. പക്ഷെ ടൂറിനു പോയിട്ട് പൊന്ന് തിരിച്ച് വരുമെന്ന് ഞങ്ങൾക്കെന്താ  ഉറപ്പെന്നൊക്കെ ചോദിച്ച് അച്ഛൻ കുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ്.

എന്നാൽ കുട്ടി സമ്മതിക്കുന്നില്ല. ഞാൻ മാമന്മാരോട് ചോദിച്ചതാ തിരിച്ച് വരുമെന്നാണ് മാമൻമാർ പറഞ്ഞതെന്ന് കുട്ടി പറയുന്നു. അച്ഛൻ എന്നിട്ടും സമ്മതിക്കുന്നില്ല. അതോടെ കക്ഷിക്ക് ദേഷ്യമായി. അവരെന്താ കള്ളന്മാർ ആണോ. പിടിച്ചോണ്ട് പോകുവാണോ എന്നൊക്കെ ദേഷ്യത്തിൽ ചോദിക്കുന്നു. അച്ഛൻ എവിടെല്ലാം കറങ്ങാൻ പോകുന്നു, എന്നെ കൊണ്ടുപോകുവോ, ഒരു കളിക്കുടുക്കയെങ്കിലും വാങ്ങി തരാറുണ്ടോ എന്നൊക്കെ പരാതിയും പറയുന്നുണ്ട് ഈ മകള്‍.

Read more :  “ചിരിക്കാനുള്ളത് ഇതിലുണ്ട്, ഏത്തവാഴയും ഫാൻ ആണെന്നറിഞ്ഞതിൽ സന്തോഷം”; ട്രോൾ പങ്കുവെച്ച് ബാബു ആന്റണി

വീഡിയോയ്ക്ക് രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നു. എന്തൊരു അച്ഛനാണ് എന്നും ചെറിയ കുട്ടികളെ എങ്ങനെ വിശ്വസിച്ച് ടൂറിനു അയക്കും എന്നൊക്കെ ആളുകൾ കമന്റ്റ് ചെയ്യുന്നുണ്ട്.