ക്യാമറാമാനും കുളത്തിലേക്ക് ചാടിയില്ലെങ്കിലും കരയിലിരുന്ന് പകർത്തിയത് ഗംഭീര ഫോട്ടോ – വീഡിയോ 

November 22, 2019

സ്മാർട്ട് ഫോണുകളുടെ വരവോടെ എല്ലാവരും ഫോട്ടോഗ്രാഫർമാരായി മാറി. മുൻപ് ഒരു സ്റ്റുഡിയോയെ ചുറ്റിപറ്റി നിന്ന ചിത്രം പകർത്തലൊക്കെ ഇന്ന് ഒരുപാട് തലങ്ങളിലേക്ക് വളർന്നു. വലിയ മത്സരമുള്ള ഈ മേഖലയിൽ ഇന്നിപ്പോൾ പിടിച്ച് നിൽക്കണമെങ്കിൽ നല്ല സർഗാത്മകതയും പുതിയ ആശയങ്ങളും വേണം.

അതുകൊണ്ടു തന്നെ അതിസാഹസികത നിറഞ്ഞതാണ് പലപ്പോഴും ഫോട്ടോഗ്രാഫർമാരുടെ ചിത്രം പകർത്തലൊക്കെ. ഇപ്പോൾ അത്തരത്തിലൊരു ഫോട്ടോയ്ക്ക് പിന്നിലെ കഷ്ടപ്പാടുകളും നിമിഷങ്ങളും പങ്കു വയ്ക്കുകയാണ് ഒരു വീഡിയോ.

നൃത്തവേഷത്തിൽ മോഡൽ കുളത്തിലിറങ്ങി നിൽക്കുകയാണ്. സമീപത്ത് ഇരുന്നു ഒരാൾ വെള്ളം തെറിപ്പിക്കുന്നുണ്ട്. കാണുമ്പോൾ ഇതെന്ത് പ്രകടനം എന്ന് ആളുകൾ ചിന്തിക്കും. പക്ഷെ ഒടുവിൽ പകർത്തിയ ചിത്രവുമുണ്ട് വിഡിയോയിൽ. അതുകാണുമ്പോഴാണ് ആ ഫോട്ടോഗ്രാഫറുടെ കഴിവും സർഗാത്മകതയും മനസിലാകുക.