തനിക്കൊരിക്കലും ഓടിത്തോൽപ്പിക്കാൻ കഴിയാത്ത താരം; ചിത്രം പങ്കുവെച്ച് ഇന്ത്യൻ നായകൻ

November 26, 2019

ഇന്ത്യൻ നായകൻ വീരാട് കോലിക്ക് ആരാധകർ ഏറെയാണ്. താരത്തിന്റെ  ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ തനിക്ക് ഒരിക്കലും ഓടി തോൽപ്പിക്കാൻ സാധിക്കാത്ത താരത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് കോലി.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റ് വിജയത്തിന് ശേഷമാണ് ഇന്ത്യൻ നായകൻ തനിക്ക് ഒരിക്കലും ഓടിത്തോൽപ്പിക്കാൻ കഴിയാത്ത താരമെന്ന അടിക്കുറുപ്പോടെ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ‘ടീം അംഗങ്ങൾക്ക് ഒപ്പമുള്ള പരീശീലനം ഇഷ്ടമാണ്. എന്നാൽ ജഡ്ഡു ഒപ്പമുണ്ടെങ്കിൽ അദ്ദേഹത്തെ ഓടിത്തോൽപ്പിക്കുക അസാധ്യമാണ്’ കോലി കുറിച്ചു.

കളിക്കളത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ. ബാറ്റിങ്ങിലും ബോളിങ്ങിലും കഴിവ് തെളിയിച്ച താരത്തിന് ആരാധകരും ഏറെയാണ്.

Read also: ചായവും കാപ്പിയും സ്ഥിരമായി കുടിക്കുന്നവർ അറിയാൻ…

അടുത്തിടെ കൊൽക്കത്തയിൽ നടന്ന ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. ഈ മത്സരത്തിലെ പ്രകടനത്തിലൂടെ അതിവേഗം 70 രാജ്യാന്തര സെഞ്ചുറികൾ നേടുന്ന കളിക്കാരനെന്ന റെക്കോർഡും കോലിക്ക് സ്വന്തമായി. ഒപ്പം ഏറ്റവും വേഗത്തിൽ 27 സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായും കോലി മാറി. ക്യാപ്റ്റൻ  എന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരങ്ങളുടെ പട്ടികയിലും കോലി രണ്ടാം സ്ഥാനത്തെത്തി.