നിർത്തിയിട്ട കാറിൽ കയറിയിരിക്കാൻ ശ്രമിക്കുന്ന ആന; ഭയന്നുവിറച്ച് യാത്രക്കാർ, വീഡിയോ
ആനക്കഥകൾക്ക് ആരാധകർ ഏറെയാണ്.. മനുഷ്യർക്ക് ഏറെ പ്രിയപ്പെട്ട മൃഗമാണ് ആന. എന്നാൽ പലപ്പോഴും ആനകൾ വലിയ അപകടകാരികളും ആകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിർത്തിയിട്ട ഒരു കാറിന് മികളിൽ കയറിയിരിക്കാൻ ശ്രമിക്കുന്ന ഒരു കൊമ്പന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
തായ്ലൻഡിലെ ഖാവോ യായ് പാർക്കിലാണ് സംഭവം അരങ്ങേറിയത്. ഡ്യൂവ എന്ന 35 കാരനായ ആനയാണ് കാറിന് മുകളിൽ കയറിയിരിക്കാൻ ഒരു ശ്രമം നടത്തിയത്. അതേസമയം അന വരുന്നത് കണ്ട് കാർ ഒരു സൈഡിൽ നിർത്തിയിടുകയായിരുന്നു ഡ്രൈവർ. എന്നാൽ കാറിന്റെ അടുത്തവന്ന് കുറച്ച് സമയം കാറിൽ ചേർന്ന് നിന്ന ശേഷം പിന്നീട് കാറിന് മുകളിൽ കയറിയിരിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിൽ പന്തികേട് തോന്നിയ ഡ്രൈവർ മെല്ലെ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.
അതേസമയം ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് കാറിലെ യാത്രക്കാർ രക്ഷപെട്ടത്. എന്നാൽ ആന വാഹനത്തിൽ കയറിയിരിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി കാറിന്റെ ചില്ല് ഭാഗീകമായി നശിച്ചിട്ടുണ്ട്. അതോടൊപ്പം കാറിന്റെ സൈഡും തകർന്നിട്ടുണ്ട്.