ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക് നിരോധനം

December 31, 2019

ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് നിരോധനം. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി എതിര്‍പ്പുകള്‍ വിവിധ ഇടങ്ങളില്‍ നിന്നും ഉയരുന്നുണ്ടെങ്കിലും നിരോധിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറങ്ങും.

അതേസമയം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന പ്ലാസ്റ്റിക്കുകളുടെ സ്റ്റോക്കുകള്‍ വ്യാപാരികളുടെ കൈവശം ഉണ്ടെങ്കിലും ജനുവരി 15 വരെ ഇവര്‍ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് ഇറക്കിയിട്ടുണ്ട്.

നിരോധിച്ച പ്ലാസ്റ്റിക്കുകള്‍

*പ്ലാസ്റ്റിക് സഞ്ചികള്‍
*പ്ലാസ്റ്റിക് ഷീറ്റ്
*പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്‌, സ്പൂണ്‍, സ്‌ട്രോ
*പ്ലാസ്റ്റിക് ആവരണത്തോടു കൂടിയ പ്ലേറ്റ്, കപ്പ്, ബാഗ്, ബൗള്‍
*പ്ലാസ്റ്റിക് കുടിവെള്ള പൗച്ച്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍
*500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍
*മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍
*ഫ്‌ളെക്‌സ്, പ്ലാസ്റ്റിക് ബാനര്‍