കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ നായിക

December 20, 2019

ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ചിത്രത്തിലെ മേരിയെ അത്രക്ക് ഇഷ്ടമാണ് ആരാധകർക്ക്. മലയാള സിനിമയിൽ പക്ഷെ അത്ര തിളങ്ങാൻ സാധിച്ചില്ലെങ്കിലും തെന്നിന്ത്യൻ സിനിമ കീഴടക്കാൻ അനുപമയ്‌ക്ക് സാധിച്ചു. ഇപ്പോൾ തന്റെ കുട്ടിക്കാല ചിത്രങ്ങൾ പങ്ക് വയ്ക്കുകയാണ് താരം.

ചെറുപ്പകാലത്തെ നിരവധി ചിത്രങ്ങളാണ് അനുപമ ഇൻസ്റാഗ്രാമിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. സിനിമ താരങ്ങളടക്കം കുട്ടി അനുപമയെ കണ്ട സന്തോഷം അറിയിച്ചിട്ടുണ്ട്. രസകരമായൊരു ക്യാപ്ഷൻ ആണ് ചിത്രങ്ങൾക്കായി അനുപമ നൽകിയത്.

ഇപ്പോൾ തെലുങ്ക് സിനിമ ലോകത്തെ താരറാണിയാണ് അനുപമ. മലയാളത്തിൽ നിന്നും നേരെ ചേക്കേറിയത് ധനുഷിന്റെ നായികയായി തമിഴകത്താണ്. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലാണ് അനുപമയെ കൂടുതൽ അവസരങ്ങൾ തേടിയെത്തിയത്.

ഇപ്പോൾ സംവിധാന സഹായിയായി കൂടിയായി അരങ്ങേറിയിരിക്കുകയാണ് അനുപമ. ദുൽഖർ സൽമാൻ ആദ്യമായി നിർമിക്കുന്ന ചിത്രത്തിലാണ് അനുപമ സംവിധാന സഹായിയായി എത്തുന്നത്.

നവാഗതനായ ഷംസു സൈബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അതേസമയം ചിത്രത്തില്‍ നിഖില വിമല്‍, അനു സിത്താര എന്നിവര്‍ക്കൊപ്പം അനുപമ പരമേശ്വരനും ഒരു കഥാപാത്രമായെത്തുന്നുണ്ട് എന്നാണ് സൂചന. ഗ്രിഗറി ജേക്കബ്ബ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ഗ്രിഗറി നായക കഥാപാത്രമായെത്തുന്ന ആദ്യ ചിത്രംകൂടിയാണ് ഇത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Read More: ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഹ സംവിധായകയായി അനുപമ പരമേശ്വരന്‍

ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളി നായകനായെത്തിയ ‘പ്രേമം’ എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനം.