പട്ടുസാരിയിൽ സുന്ദരിയായി അനുപമ

December 30, 2019

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമ ലോകത്ത് ശ്രദ്ധേയ ആയ നടിയാണ് അനുപമ പരമേശ്വരൻ. മലയാള സിനിമ ലോൿത്ത് കാര്യമായ വേഷങ്ങൾ ചെയ്തില്ലെങ്കിലും തെന്നിന്ത്യയിൽ അനുപമ സ്റ്റാർ ആയി. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനുപമ ഇപ്പോൾ കുറച്ച് ചിത്രങ്ങൾ പങ്കുവച്ചത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

https://www.instagram.com/p/B6ngqLSJ5SY/?utm_source=ig_web_copy_link

ഓഫ് വൈറ്റ് ബോഡിയുള്ള സാരിയിൽ മജന്ത ബോർഡറും അതെ നിറത്തിലുള്ള ബ്ലൗസും അണിഞ്ഞാണ് അനുപമ നിൽക്കുന്നത്. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

https://www.instagram.com/p/B6m9jPkpLUr/?utm_source=ig_web_copy_link

ഇഇപ്പോൾ സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരന്‍. മലയാളികളുടെ പ്രിയതാരമായ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലാണ് അനുപമ സഹ സംവിധായികയാവുന്നത്. അടുത്തിടെ ഇത് വ്യക്തമാക്കുന്ന ചില ലൊക്കേഷന്‍ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടിരുന്നു.

https://www.instagram.com/p/B6m9HkSp4ry/?utm_source=ig_web_copy_link

Read More:പാരീസിൽ കുടുംബ സമേതം അവധി ആഘോഷിച്ച് ജയസൂര്യ

പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ ഷംസു സൈബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അതേസമയം ചിത്രത്തില്‍ നിഖില വിമല്‍, അനു സിത്താര എന്നിവര്‍ക്കൊപ്പം അനുപമ പരമേശ്വരനും ഒരു കഥാപാത്രമായെത്തുന്നുണ്ട് എന്നാണ് സൂചന. ഗ്രിഗറി ജേക്കബ്ബ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ഗ്രിഗറി നായക കഥാപാത്രമായെത്തുന്ന ആദ്യ ചിത്രംകൂടിയാണ് ഇത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

https://www.instagram.com/p/B6nglodJZqf/?utm_source=ig_web_copy_link