കൈയടി നേടി ‘തൃശ്ശൂര്‍ പൂരം’; പാട്ടുപാടി വിജയം ആഘോഷിച്ച് ഹരിചരണും രതീഷ് വേഗയും: വീഡിയോ

December 21, 2019

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകപ്രതികരണം നേടുന്ന ചിത്രമാണ് ജയസൂര്യ കേന്ദ്ര കഥപാത്രമായെത്തിയ തൃശ്ശൂര്‍പൂരം. രാജേഷ് മോഹനന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തൃശ്ശൂര്‍ പൂരം തിയേറ്ററുകലില്‍ പ്രദര്‍ശനത്തിന് എത്തുന്നതിനു മുമ്പേ, ചിത്രത്തിലെ ‘സഖിയേ ഒരു നിലാമഴ പോലെ…’ എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ വിജയം ഈ പാട്ടുപാടി ആഘോഷിച്ചിരിക്കുകയാണ് രതീഷ് വേഗയും ഹരിചരണും.

സിനിമയില്‍ രതീഷ് വേഗയാണ് ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് പാട്ട് പാടുന്നതിന്റെ വീഡിയോ ഹരിചരണാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഒരു പ്രണയഗാനമാണ് സഖിയേ ഒരു നിലാമഴ പോലെ… എന്ന പാട്ട്.

Read more: മഞ്ഞ് പുതച്ചൊരു പാട്ട്; ‘മൈ സാന്റ’ ക്രിസ്മസിന്: വീഡിയോ

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മാണം. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ‘തൃശ്ശൂര്‍ പൂരം. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’. ചിത്രത്തില്‍ പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജയസൂര്യയുടെ മകന്‍ അദ്വൈത് ചിത്രത്തില്‍ പുള്ള് ഗിരിയുടെ ബാല്യകാലം അവതരിപ്പിക്കുന്നു.

https://www.facebook.com/haricharanmusic/videos/1150922855111382/?t=7