“ഒന്നുകില്‍ കല്യാണം നടത്തി താ, അല്ലെങ്കില്‍ നാട്ടുകാരുടെ ചോദ്യം ഒന്ന് അവസാനിപ്പിച്ച് താ”: ശ്രദ്ധ നേടി ‘ജാതകം’

December 16, 2019

മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയെക്കാളും അധികമായി ഹ്രസ്വ ചിത്രങ്ങള്‍ സംസാരിച്ചേക്കാം. പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ‘ജാതകം’ എന്ന ഹ്രസ്വചിത്രം.

സെബാന്‍ ജോസഫാണ് ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് ‘ജാതകം’ എന്ന ഷോട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. യെല്ലോ ചെറീസാണ് ഹ്രസ്വചിത്രത്തിന്റെ നിര്‍മാണം.

ബിപിന്‍ ജോസ്, അന്‍ഷിതാ അന്‍ജി, ടി എസ് രാജു, ഹിലാല്‍ എന്നിവരാണ് ഈ ഷോട്ട് ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്. മനോഹരമായ ചെറിയൊരു ഗാനവുമുണ്ട് ഈ ഹ്രസ്വചിത്രത്തില്‍. ഉണ്ണികൃഷ്ണന്‍ കെ ബിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗണേഷ് സുന്ദരം, സുജിത് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read more:ആത്മാവില്‍ തൊട്ട് ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ഗാനം: വീഡിയോ

ശ്രീശങ്കര്‍, അരുണ്‍ ജി, ബോണി പണിക്കര്‍, അഖില്‍, സേതു, ധനേഷ്, ജിജോ വര്‍ഗീസ്, ആനന്ദ് എന്‍ നായര്‍, പ്രഭത് ഭരത്, ജോ, ദീപു സച്ചിദാനന്തം, ശ്രീജിത്ത് ശ്രീനിവാസന്‍, വിപിന്‍ നായര്‍, ജിതിന്‍ ജോര്‍ജ്, പ്രവീണ്‍, വിഗ്നേഷ് വി, കിരണ്‍ കെ യു, സുനില്‍ തിരുവിഴ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.